മുട്ട കഴിക്കുന്നെങ്കില്‍ പുഴുങ്ങി കഴിക്കണം

ഒരു ദിവസം നിങ്ങൾക്ക് എത്ര മുട്ട കഴിക്കാം, പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുമോ? നിങ്ങൾ ഒരു ഫിറ്റ്‌നെസ് പ്രേമിയാണെങ്കിലും അല്ലെങ്കിലും, ഒരു വലിയ ഭക്ഷണപ്രേമിയാണെങ്കിലും, ഈ ചെറിയ ആശങ്കകൾ പലപ്പോഴും നിങ്ങളുടെ മനസ്സിനെ ആശയക്കുഴപ്പത്തിലാക്കാം! മുട്ട കഴിക്കാൻ ഇഷ്ടമാണെങ്കിലും വണ്ണം കൂടും എന്ന ഭയത്താൽ പലരും ഇത് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്.
നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളും ഊർജ്ജവുമൊക്കെ നൽകാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട എന്ന് എല്ലാവർക്കുമറിയാം. പുഴുങ്ങിയ മുട്ട അടങ്ങിയ ഭക്ഷണക്രമം ആരോഗ്യ പ്രേമികൾക്കിടയിലും ഭാരം കുറയ്ക്കാൻ താൽപ്പര്യപ്പെടുന്നവരിലും ഇടക്കാലത്ത് വളരെയധികം പ്രചാരം നേടിയിരുന്നു. എന്നാൽ, ഈ പുതിയ ഭക്ഷണരീതിക്ക് ഇപ്പോൾ അധികം പ്രചാരം ഇവിടെ കുറവാണ്, മാത്രമല്ല പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കുമെന്നും പലരും കരുതുന്നുണ്ട്.

 

ആരോഗ്യകരമായ പ്രോട്ടീനുകളുടെയും അമിനോ ആസിഡുകളുടെയും ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. ഇത് പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു, കൂടാതെ ഇവ മിതമായ അളവിൽ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. പക്ഷേ, അമിതമായ പ്രോട്ടീൻ ഉപഭോഗം നിങ്ങളെ മറ്റ് അവശ്യ പോഷകങ്ങളിൽ നിന്ന് അകറ്റി നിർത്തും. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ദിവസവും ഒന്നോ രണ്ടോ മുട്ടകൾ കഴിക്കുന്നത് പേശികൾ നന്നാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്താനും, നിങ്ങളുടെ ശരീരത്തിന് ശരിയായ അളവിൽ പ്രോട്ടീൻ നൽകും.

Leave a Reply

Your email address will not be published.