കറ്റാര്‍വാഴ വളരെ പെട്ടന്ന് വളര്‍ന്ന് പന്തലിക്കാന്‍ ഒരു ട്രിക്ക്

പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തരാവണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ആരോഗ്യസംരക്ഷണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പച്ചക്കറിക്കൊപ്പം കൂട്ടേണ്ട ഔഷധസസ്യമാണ് കറ്റാര്‍ വാഴ. ഇതിനെ ഔഷധമാക്കുന്നത്. ഇലപ്പോളകള്‍ക്കുള്ളിലെ ജെല്ലില്‍ നിറഞ്ഞരിക്കുന്ന മ്യൂക്കോപോളിസാക്കറൈസുകളാണ്. വിറ്റാമിനുകളുടെയും കാത്സ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് കറ്റാര്‍വാഴ.ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യവും നിറവും കൂട്ടാന്‍ കറ്റാര്‍വാഴ ഉത്തമമാണ്. വിറ്റാമിന്‍-ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വരണ്ട ചര്‍മത്തിനും ചുളിവ് വീഴുന്നതിനും കരുവാളിപ്പിനും പരിഹാരം കാണാനും കറ്റാര്‍ വാഴയ്ക്ക് കഴിയും. ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും കാന്‍സര്‍ വരാതെ നോക്കുന്നതിനും മുറിവും പൊള്ളലും ഉണക്കുന്നതിനും പ്രമേഹത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ദഹനപ്രക്രിയ കൂട്ടുന്നതിനും ഉത്തമമാണ്.

 

 

എന്നാൽ കറ്റാർവാഴ വീട്ടിൽ നിർമ്മിക്കാൻ വളരെ എളുപ്പത്തിൽ തന്നെ  . ഒരു ചെടിയില്‍നിന്നും തുടര്‍ച്ചയായി അഞ്ചുവര്‍ഷംവരെ വിളവെടുക്കാമെന്നതും കറ്റാര്‍വാഴയുടെ പ്രത്യേകതയാണ്. തെങ്ങിന്‍ തോട്ടത്തിലേക്കുള്ള ഒന്നാന്തരം ഇടവിളയാണ് കറ്റാര്‍ വാഴ. ദിവസം ആറു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം. വരള്‍ച്ചയെ ചെറുക്കാന്‍ കഴിവുണ്ടെങ്കിലും തീരെ നന നല്‍കാതിരുന്നാല്‍ ചെടി ഉണങ്ങി നശിച്ചുപോകും. ഇലയുടെ അറ്റം ബ്രൗണ്‍ നിറത്തിലാകുന്നതാണ് വെള്ളം തികയാത്തതിന്റെ ലക്ഷണം.നന അധികമായാല്‍ കറുത്ത പുള്ളിക്കുത്തുകള്‍ കാണാനാകും. പ്രായം കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നും പൊങ്ങിവളര്‍ന്ന് മലര്‍ന്നുവീഴാനുള്ള സാധ്യത കൂടുതലാണ്. ജൈവവളം ചേര്‍ത്ത് മണ്ണണയ്ക്കുന്നതാണ് ഇതിനൊരു പ്രതിവിധി. കീടരോഗബാധയൊന്നും കാണാത്ത കറ്റാര്‍വാഴ വളര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നത് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും.

.https://youtu.be/1ZbOjg0mDpY

Leave a Reply

Your email address will not be published.