ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ് വൈറ്റ് ഹെഡ്സ് . മൂക്കിനു ചുറ്റും അല്ലെങ്കിൽ താടിയിലും കവിളിന്റെ വശങ്ങളിലുമാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സുമുണ്ടാകുന്നത്. ബ്ലാക് ഹെഡ്‌സ് പോലെ തന്നെ സൗന്ദര്യത്തിന് പ്രശ്‌നമാകുന്ന ഒന്നാണ് വൈറ്റ് ഹെഡ്‌സ്. കറുപ്പിനു പകരം വെളുപ്പു നിറത്തിലെ ചെറിയ പുളളികള്‍ തന്നെ. ഇത് ഹെയര്‍ ഫോളിക്കിളുകള്‍ ചര്‍മത്തിലെ ഓയിലും സെല്ലുകളും ബാക്ടീരിയകളുമായി ചേര്‍ന്നുണ്ടാകുന്നതാണ്. അതായത് ചെറിയ രോമകൂപങ്ങളില്‍ ഇവയുണ്ടാകുമ്പോള്‍ വൈറ്റ് ഹെഡ്‌സ് രൂപപ്പെടുന്നു. ഇതിനു പുറമേ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നത്
, വിയര്‍ക്കുന്നത്, എണ്ണമയമുള്ള ഭക്ഷണം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, വല്ലാതെ ചൂടുള്ള അന്തരീക്ഷം എന്നിവയെല്ലാം തന്നെ വൈറ്റ് ഹെഡ്‌സ് കാരണങ്ങളാകാറുണ്ട്. ഇതിന് മെഡിക്കല്‍ രീതികളില്‍ ചികിത്സകളുണ്ട്. ലേസറടക്കമുള്ളവ. എന്നാല്‍, ഇത്തരം വഴികളിലേയ്ക്കു തിരിയുന്നതിന് മുന്‍പായി തികച്ചും പ്രകൃതിദത്ത വഴികളിലൂടെ പരിഹാരം കാണാന്‍ സാധിയ്ക്കും. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.