അടിവയറ്റിലെ കൊഴുപ്പ് അലിഞ്ഞുപോകും വയറ് ചുരുങ്ങും

നമമുടെ ശരീരത്തിലെ വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടേയും പുരുഷന്മാരുടേയും തീർത്താൽ തീരാത്ത പരാതിയാണ്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതി എന്നാണ് പലരുടെയും ചിന്ത. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇത് പരിഹരിക്കാവുന്നതേയുള്ളൂ. കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കി, പ്രോട്ടീനും നാരുകൾ കൂടുതലുമടങ്ങിയ ഭക്ഷണങ്ങളും, ഇലക്കറികൾ, പച്ചക്കറികൾ തുടങ്ങിയവയും ഡയറ്റിൽ ഉൾപ്പെടുത്താം. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. പ്രോട്ടീൻ അടങ്ങിയ കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും കലോറി അടങ്ങിയ ഭക്ഷണത്തെ കുറയ്ക്കാനും സഹായിക്കും. ഡയറ്റിൽ ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. വിശപ്പ് നിയന്ത്രിക്കാനും കലോറിയുടെ ഉപയോഗം കുറയ്ക്കാനും ഇത് സഹായിക്കും.

 

അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം. ഭക്ഷണത്തിൽ മഞ്ഞളിൻറെ ഉപയോഗം കൂട്ടാം. ഇത് ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയ്ക്കാൻ സഹായിക്കുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. വെള്ളം ധാരാളം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുക മാത്രമല്ല മറ്റ് പല ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു.എന്നാൽ ഇങ്ങനെ ചെയ്താൽ നമ്മളുടെ ശരീരത്തിലെ കൊഴുപ്പു ഇല്ലാതാക്കുകയും ചെയ്യാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Leave a Reply

Your email address will not be published.