വഴുതനങ്ങ കഴിക്കുന്നവരാണോ നിങ്ങൾ. ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള നിറത്തില്‍ കാണുന്ന വഴുതനങ്ങ മിക്ക ആളുകള്‍ക്കും ഏറെ ഇഷ്ടമല്ല. എന്നാല്‍ പച്ചക്കറികളിലെ രാജാവായ വഴുതനങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകള്‍ക്കും ധാരണയില്ലെന്നതാണ് വാസ്തവം. എല്ലാക്കാലത്തും വിളവ് നല്‍കുന്ന പച്ചക്കറിയായിട്ട് പോലും വഴുതനങ്ങയ്ക്ക് ഭക്ഷണ മേശയില്‍ നല്ല പ്രതികരണം ലഭിക്കാറില്ല. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതനങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ്, തയാമിന്‍, നിയാസിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, ഫൈബര്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, മാംഗനീസ് എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് വഴുതനങ്ങ. ഇതില്‍ കൊളസ്ട്രോളോ കൊഴുപ്പോ അടങ്ങിയിട്ടുമില്ല.

 

ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഉദരാരോഗ്യത്തിന് ഇത്തരം ഫൈബര്‍ ആവശ്യമാണ്. ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ ഉല്‍പാദിപ്പിക്കാനും വഴുതനങ്ങയിലെ ഘടകങ്ങള്‍ സഹായകമാണ്. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതനങ്ങ സഹായിക്കുന്നു.വഴുതനങ്ങയിലടങ്ങിയ ഭക്ഷ്യ നാരുകൾ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നതില്‍ സഹായിക്കുന്നുണ്ട്. ഇത് മലാശയ അർബുദത്തെ തടയാൻ സഹായിക്കുന്നു. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരികളായ ഘടകങ്ങള്‍ അര്‍ബുദ സാധ്യത വന്‍ തോതില്‍ കുറയ്ക്കുന്നുണ്ട്. വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിൽ നാരുകൾ ധാരാളം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാന്‍ ഈ ഫൈബറിന് സാധിക്കും. എന്നാൽ നിരവധി ഗുണങ്ങൾ ആണ് ഈ ഒരു പച്ചക്കറികൊണ്ട് ഉണ്ടാവുന്നത് ,

Leave a Reply

Your email address will not be published.