മഴക്കാലവും തണുപ്പുകാലവുമൊക്കെ ജലദോഷത്തിൻ്റെയും ചുമയുടേയുമൊക്കെ കാലം കൂടിയാണ്. പൊടി, അലർജി, തണുത്ത ആഹാരങ്ങൾ കഴിക്കുന്നത് തുടങ്ങിയതെല്ലാം കഫക്കെട്ടിനും നെഞ്ചിലെ തിരക്കിനുമൊക്കെ കാരണമായി മാറാറുണ്ട്. ഓരോ തവണയും അസുഖം ഉണ്ടാവുമ്പോൾ ആൻറിബയോട്ടിക് മരുന്നുകൾ കഴിച്ച് നിങ്ങളുടെ ശരീരത്തെ കേടു വരുത്തേണ്ടതില്ല. നിങ്ങളുടെ ജലദോഷവും കഫക്കെട്ടും മാറാൻ സഹായിക്കുന്ന പ്രകൃതിദത്ത ഡീകോംജെസ്റ്റന്റ് മരുന്നുകൾ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ജലദോഷവും കഫക്കെട്ടും ചുമയും ഒക്കെ ഉണ്ടാകുമ്പോൾ എളുപ്പത്തിൽ പരിഹാരം നൽകാൻ സഹായിക്കുന്ന മൂന്ന് വീട്ടുവൈദ്യങ്ങളെ നമുക്കിന്ന് പരിചയപ്പെടാം.
നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ച കഴിക്കാവുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ചുമയ്ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. ചുക്ക്, ജീരകം, പഞ്ചസാര എന്നിവ സമം ചേർത്ത് ഉപയോഗിച്ചാൽ ചുമ ശമിക്കും. ചുക്ക്, ശർക്കര, എള്ള് ഇവ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ചേർത്ത് തിളപ്പിക്കുക. ഇടയ്ക്കിടെ കുടിക്കുന്ന് തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവ മാറാൻ സഹായിക്കും. നിരവധി ഔഷധ ഗുണം ഉള്ള ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,