മുഖം നോക്കുന്ന കണ്ണാടി പളപളാ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്യൂ

ദിവസത്തിൽ ഒരുവട്ടമെങ്കിലും കണ്ണാടിയിൽ മുഖം നോക്കാത്തവർ ആരുമുണ്ടാകില്ല. നമ്മുടെ വീടുകളിൽ മുഖം നോക്കുന്ന കണ്ണാടികൾ വാങ്ങി കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ തന്നെ പൊടിയും മറ്റും പറ്റിപ്പിടിച്ച് അതിന്റെ നിറം മങ്ങുന്നതും തിളക്കം നഷ്ടപ്പെടുന്നതും കാണാം. നമ്മളുടെ മുഖം വളരെ വ്യക്തം ആവണം എന്നും ഇല്ല , എന്നാൽ എല്ലാവരും സാധാരണയായി ആളുകൾ ഇത് മാറ്റാനായി വെള്ളം മുക്കി തുടക്കുകയാണ് പതിവ്. എന്നാൽ എത്ര വെള്ളം മുക്കി തുടച്ചാലും കണ്ണാടിയുടെ മുൻപുണ്ടായിരുന്ന തിളക്കം വീണ്ടെടുക്കാൻ നമുക്ക് കഴിയാറില്ല.

 

എന്നാൽ നിറംമങ്ങിയ കണ്ണാടികൾക്ക് അവയുടെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാനായി സഹായിക്കുന്ന ഒരു ടിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് തന്നെ ചെയ്യാവുന്ന ടിപ്പുകളാണ് ഇവിടെ പരിചയപെടുത്തുന്നത്. ഇതിനായി നിറം മങ്ങിയ കണ്ണാടി എടുക്കുക.ഒരു ഉറച്ച പ്രതലത്തിൽ ഇത് കിടത്തി വയ്ക്കുക. അതിനുശേഷം നമ്മൾ മുഖത്ത് ഇടാൻ ഉപയോഗിക്കുന്ന ടാൽക്കം പൗഡർ കുറച്ച് ഇതിനു മുകളിലേക്ക് ഇട്ടുകൊടുത്തു ടിഷ്യു പേപ്പർ കൊണ്ടോ കോട്ടൻ തുണി കൊണ്ടോ നന്നായി അമർത്തി തുടച്ചു കൊടുക്കുക. പൗഡറിന്റെ തരികളിൽ കണ്ണാടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയും പൊടിയും കലർന്നു എല്ലാം നീങ്ങി പോയി കണ്ണാടി ക്ലിയർ ആകുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *