എല്ലാവരും പറയുന്ന സൗന്ദര്യപ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ. ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ്മെന്റേഷൻ പോലുള്ള ചർമ രോഗങ്ങൾ മൂലവും വെയിൽ കൊള്ളുന്നതും ഒക്കെ കറുത്ത പാടുകൾക്ക് കാരണമാകും മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ എപ്പോഴും വില്ലനാവുന്ന ഒന്നാണ് നിറമില്ലായ്മ. മുഖത്തിന് നിറം കുറഞ്ഞാൽ അത് പലരുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്നു. നിറം കുറവിന് എന്നും നമ്മുടെ സമൂഹത്തിൽ അൽപം സ്വീകാര്യത കുറവാണ്. ഇത് പലപ്പോഴും അറിയാവുന്നത് കൊണ്ട് തന്നെയാണ് പല പരസ്യ കമ്പനികളും മുഖത്തിനും ശരീരത്തിനും നിറം നൽകുന്ന ക്രീമും മറ്റ് ഉത്പ്പന്നങ്ങളും വിപണിയിൽ എത്തിക്കുന്നത്.
എങ്കിലും ഇന്നത്തെ കാലത്ത് കറുപ്പിനേക്കാൾ സ്വീകാര്യത വെളുപ്പിനുള്ളത് കൊണ്ടാണ് ബ്യൂട്ടിപാർലറുകളിൽ തിരക്ക് വർദ്ധിക്കുന്നതും. എന്ത് തന്നെയായാലും മുഖത്തിന്റെ ഉള്ള നിറം നിലനിർത്താനും മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും നെട്ടോട്ടമോടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാനും മുഖത്തിന് നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുണ്ട്. ഇത്തരം മാർഗ്ഗങ്ങൾ കൊണ്ട് പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ മുഖത്തിന് നിറം വർദ്ധിപ്പിക്കാം. അതിലുപരി ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,