ഫോൺ ഉപയോഗിച്ച് പാസ്‌പോർട്ട് എങ്ങനെ അപേക്ഷിക്കാം

മിക്ക സർക്കാർ സേവനങ്ങളും നമുക്ക് ഓൺലൈനായി തന്നെ ലഭിക്കും. ഇന്ത്യയിൽ ഓൺ‌ലൈനായി നമുക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കാനും സാധിക്കും. ഇതിനായി സർക്കാർ പാസ്‌പോർട്ട് സേവാ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ആവശ്യമുള്ള എല്ലാ വിവരങ്ങളും നൽകണം. ഈ പേർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതും വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതും വളരെ എളുപ്പമാണ്.
ഓൺലൈനായി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്താൽ തന്നെയും നിങ്ങൾ പാസ്‌പോർട്ട് സേവാ കേന്ദ്രമോ പ്രാദേശിക പാസ്‌പോർട്ട് ഓഫീസോ സന്ദർശിക്കേണ്ടത് ആവശ്യമാണ്. പാസ്പോർട്ട് സേവനം പൂർണമായും ഓൺലൈനായി ലഭിക്കില്ല.

 

 

വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയ പാസ്പോർട്ട് സേവാ പോർട്ടൽ വഴി അപേക്ഷിക്കുന്നതിലൂടെ പാസ്പോർട്ട് നേടുന്നതിനുള്ള കാര്യങ്ങൾ കൂടുതൽ ലളിതമാകുന്നു. എങ്ങനെയാണ് ഈ പോർട്ടലിൽ അപേക്ഷിക്കുന്ത് എന്ന് നോക്കാം. ഓൺ‌ലൈനായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് മുമ്പ് ആവശ്യമുള്ള രേഖകൾ നിങ്ങളുടെ പക്കൽ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകളുടെ പട്ടിക ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഓൺലൈനിൽ പാസ്‌പോർട്ടിനായി അപേക്ഷിച്ച ശേഷം ഈ അപേക്ഷയുടെ പകർപ്പുമായി പാസ്‌പോർട്ട് സേവാ കേന്ദ്രം സന്ദർശിക്കാൻ 90 ദിവസത്തെ സമയമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഈ സമയത്തിനുള്ളിൽ സേവാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടി വരും. ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *