ആരോഗ്യത്തിന് സഹായിക്കുന്നവയിൽ ചെറിയ വസ്തുക്കൾ ധാരാളമുണ്ട്. ഇതിൽ അടുക്കളയിലെ ചില കൂട്ടുകൾ എടുത്തു പറയണം. ഇതിൽ ഒന്നാണ് എള്ള്. വലിപ്പത്തിൽ കുഞ്ഞനെങ്കിലും ഇത്ു നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതല്ല. എള്ളുണ്ടയായുമെല്ലാം നാം ഇത് കഴിയ്ക്കാറുമുണ്ട്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഇത് ദിവസവും കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിയ്ക്കുന്നത് ചില്ലറ ആരോഗ്യ ഗുണങ്ങളല്ല, നൽകുന്നത്. ഇതിൽ ധാരാളം കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, എന്നിവ അടങ്ങിയിട്ടുണ്ട്.എള്ളു തന്നെ രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതിൽ തന്നെ കറുത്ത എള്ളാണ് ആരോഗ്യപരമായി മുൻപന്തിയിൽ നിൽക്കുന്നതെന്നു പറയാം
. രാവിലെ വെറും വയറ്റിൽ ഇത് കഴിയ്ക്കുന്നതാണ് കൂടുതൽ ഗുണകരം.
എള്ള് തലേന്നു രാത്രി കുതിർത്തിയിട്ട് പിറ്റേന്ന് രാവിലെ കഴിയ്ക്കാം. ഇത് കുതിർത്തണമെന്നു പറയുന്നതിന് കാരണമുണ്ട്. ഇതിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചില പ്രത്യേക ഘടകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. ഇതിനുളള നല്ലൊരു പരിഹാരമാണ് എള്ളു കുതിർത്തി കഴിയ്ക്കുന്നതോ മുളപ്പിച്ചു കഴിയ്ക്കുന്നതോ. എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണിത്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾ വരുന്നതു തടയാൻ ഇതേറെ ഗുണം നൽകും. ഇതിൽ കാൽസ്യവും സിങ്കുമെല്ലാം അടങ്ങിയിട്ടുണ്ട്.ധാരാളം കോപ്പർ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്നങ്ങൾക്കും അത്യുത്തമമാണ്. വളരെ അതികം ഗുണം ഉള്ള ഒരു വസ്തു തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,