ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലി. നമുക്ക് ഏറ്റവും സുപരിചിതമായ മല്ലി കൊണ്ട് കറികളുടെ രുചി വർധിപ്പിക്കുന്നതിന് അപ്പുറം ഏറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിലൊന്നാണ് രാവിലെ ഒരു ഗ്ളാസ് മല്ലിവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത്. ഇത് ആരോഗ്യത്തിന് അത്യുത്തമമാണെന്ന് ഡയറ്റിഷ്യൻമാർ വ്യക്തമാക്കുന്നുണ്ട്.രാത്രിയിൽ ഒരു സ്പൂൺ മല്ലി ഒരു ഗ്ളാസ് വെള്ളത്തിൽ കുതിർത്തു വെക്കണം. തുടർന്ന് രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഈ മല്ലിവെള്ളം കൊണ്ടുള്ള മേൻമകൾ ഇനി പറയുന്നവയാണ്.പ്രതിരോധശേഷി വർധിപ്പിക്കാനും മല്ലി സഹായകമാണ്. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കൽസിനെ കുറച്ച് പ്രതിരോധശേഷി വർധിപ്പിക്കും.ഇരുമ്പിന്റെ സാന്നിധ്യം ധാരാളമുള്ള ഒന്നാണ് മല്ലി.
അതിനാൽ തന്നെ ഇതിലെ ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിൽ കുരുക്കൾ ഉണ്ടാകുന്നത് തടയുകയും, ചർമം മൃദുവാക്കി തിളക്കം നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യും.രാവിലെ മല്ലി വെള്ളം കുടിക്കുന്നതിലൂടെ ദഹന സംവിധാനത്തെ മെച്ചപ്പെടുത്താനും ചയാപചയം വർധിപ്പിക്കാനും സാധിക്കും.ഇത് ശരീരഭാരം കുറയ്ക്കുന്നതിന് ഏറെ ഗുണം ചെയ്യുകയും ചെയ്യും.കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ പ്രമേഹം നിയന്ത്രിക്കുന്നതിനും ഏറെ സഹായം ചെയ്യുന്ന ഒന്നാണ് മല്ലിവെള്ളം.നിരവധി ഗുണങ്ങൾ ആണ് ഇത് കുടിക്കുന്നതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,