വരണ്ട മുടി മിനുസവും തിളക്കമുള്ളതുമാക്കാൻ

 

വരണ്ട മുടി മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മുടി പെട്ടെന്ന് കൊഴിയാൻ, പൊട്ടിപ്പോകാൻ ഒക്കെ ഇത് ഇട വരുത്തും. വരണ്ട മുടിയ്ക്ക് കാരണങ്ങൾ പലതാണ്. സ്വതവേ വരണ്ട ചർമമെങ്കിൽ വരണ്ട മുടിയും സാധാരണയാണ്. ഇതല്ലാതെ തൈറോയ്ഡ് പോലുള്ള ചില രോഗങ്ങൾ, തലയിൽ ഉപയോഗിയ്ക്കുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപന്നങ്ങൾ, വെള്ളത്തിന്റെ ഗുണനിലവാരക്കുറവ്, മുടി ശരിയായി സംരക്ഷിയ്ക്കാതിരിയ്ക്കുക തുടങ്ങിയ പല കാര്യങ്ങളും മുടി വരണ്ടു പോകാൻ ഇടയാക്കും. വരണ്ട മുടിയ്ക്ക് പരിഹാരമായി ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളിൽ പ്രധാനമാണ് തൈര്.തൈര് ആരോഗ്യത്തിന് മാത്രമല്ല, മുടിയ്ക്കും പല രീതിയിലും ഗുണം നൽകും. ഇത് മുടിയിൽ തേയ്ക്കുന്നത് ഏറെ നല്ലതാണ്.

 

 

വരണ്ട മുടിയ്ക്കുള്ള സ്വാഭാവിക ചികിത്സാരീതി കൂടിയാണ് തൈര് എന്നത്.ഒരു കപ്പ് ഫ്രഷ് തൈര് എടുത്ത് നന്നായി അടിച്ചെടുത്ത ശേഷം ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടി കുറച്ച് മിനിറ്റ് നേരത്തേക്ക് വിരൽത്തുമ്പ് കൊണ്ട് മൃദുവായി മസാജ് ചെയ്യുക. ഷവർ ക്യാപ് ധരിച്ച് മുടി മൂടുക. ഒരു മണിക്കൂർ നേരം വച്ചതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കുക. മുടിയുടെ സംരക്ഷണത്തിന് തൈര് ഉപയോഗിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *