കുഴിനഖവും ഒരാഴ്ച്ച കൊണ്ട് മാറ്റാൻ പറ്റിയ മരുന്നുകൾ

നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലുണ്ടാകുന്ന നീർവീക്കത്തെയാണ് കുഴിനഖം എന്നു പറയുന്നത്. അധികസമയം കൈ കാലുകളിൽ നനവ് ഉണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർ, പ്രമേഹരോഗികൾ, മറ്റ് കാരണങ്ങൾ കൊണ്ട് രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് സാധാരണയായി കുഴിനഖം ഉണ്ടാകുന്നത്. നനവ് അധികമായി ഉണ്ടാവുമ്പോഴും ഡിറ്റർജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പർക്കം പുലർത്തുമ്പോഴും നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിൾ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റും ചുവപ്പും, തടിപ്പും, വീക്കവും വേദനയും ഉണ്ടാകുന്നു. കുഴിനഖം മാറാൻ വീട്ടിൽ തന്നെ വെച്ച് തയാറാക്കുന്ന മരുന്നുകൾ ആണ് ഇത് വളരെ എളുപ്പം തന്നെ മാറ്റി എടുക്കാനും കഴിയും ,

 

 

കുഴിനഖം അകറ്റാൻ ഏറ്റവും മികച്ചൊരു മരുന്നാണ് ഉപ്പ് വെള്ളം. ഒരു പാത്രത്തിൽ പാദം മുങ്ങിയിരിക്കാൻ പാകത്തിൽ ചൂടുവെള്ളം എടുക്കുക. അതിൽ ഹൈഡ്രജൻ പെറോക്‌സൈഡ് ചേർത്തശേഷം കാൽ മുക്കി വയ്ക്കുക. കാൽ പുറത്തെടുത്ത് വിരലുകളിൽ ഉപ്പ് വയ്ക്കുക. മൂന്ന് മിനിറ്റ് നേരം ഇങ്ങനെ വച്ചിരിക്കുക. ഇതിന് ശേഷം പാത്രത്തിലെ വെള്ളത്തിൽ ഒരു കപ്പ് ഉപ്പ് ചേർത്ത് അരമണിക്കൂർ കാൽ അതിൽ മുക്കിവയ്ക്കുക. ദിവസവും ഇത് ചെയ്യാവുന്നതാണ്. വിരലുകളെ ബാധിക്കുന്ന പൂപ്പൽബാധയ്ക്ക് എതിരായ ഏറ്റവും ഫലപ്രദമായ ഔഷധങ്ങളിൽ ഒന്നാണ് വിനാഗിരി. ആപ്പിൾ സൈഡർ വിനാഗിരിയോ വൈറ്റ് വിനാഗിരിയോ ഇതിനായി ഉപയോഗിക്കാം. വിനാഗിരിയിൽ തുല്യ അളവിൽ വെള്ളം ചേർത്ത് കുഴിനഖമുള്ള കാലുകൾ ദിവസത്തിൽ മൂന്നു നേരം കഴുകുക. അരമണിക്കൂർ നേരം വിനാഗിരി ലായനിയിൽ കാലുകൾ മുക്കിവച്ചതിന് ശേഷമാണ് കഴുകേണ്ടത്. ഇതിനായി തണുത്ത വെള്ളവും ചൂടുവെള്ളവും മാറിമാറി ഉപയോഗിക്കുക. എന്നാൽ ഇങ്ങനെ എല്ലാം ചെയുകയാണെന്ക്കിൽ നമ്മൾക്ക് നമ്മളുടെ കുഴിനഖം മാറ്റി എടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *