ചെറുപ്പം മുതൽ കേൾക്കുന്ന കാര്യമാണ് എണ്ണ ദിവസവും തേച്ച് കുളിച്ചാൽ മുടി തഴച്ചു വളരുമെന്നത്. എന്നാൽ യഥാർത്ഥത്തിൽ ഇതിൽ ഒരു വാസ്തവവുമില്ലെന്ന് മാത്രമല്ല ദിവസവും എണ്ണ തേക്കുന്നത് മുടിക്ക് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. ദിവസവും എണ്ണ തേച്ചാൽ അധികം വരുന്ന എണ്ണ തലയിൽ അടിഞ്ഞുകൂടുകയും അത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമായി തീരുകയും ചെയ്യും. കൃത്യമായ ചേരുവകൾ ചേർത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എണ്ണ തേച്ച് കുളിക്കുന്നത് മുടിക്ക് നല്ലതാണ്. എണ്ണ തേച്ചു കഴിഞ്ഞാൽ മുടി നന്നായി കഴുകാനും മറക്കരുത്. മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ പലതാണ്. തികച്ചും പ്രകൃതിദത്ത ചേരുവകളാണ് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുക.
ഇതിൽ നമ്മുടെ പരമ്പരാഗത വഴികളും ഏറെ പ്രധാനമാണ്. ഇത്തരത്തിൽ പണ്ടു കാലത്ത് ഉപയോഗിച്ച് വന്നിരുന്ന വഴികളിൽ പ്രധാനപ്പെട്ടതാണ് തൊടിയിൽ നിന്നും ഉപയോഗിച്ചു വന്നിരുന്ന ഇലത്താളികൾ. ഇതിൽ പ്രധാനപ്പെട്ടതാണ് ചെമ്പരത്തി. പണ്ടും ഇപ്പോഴും ലഭ്യമായ ഒരു പ്രകൃതിദത്ത വഴി. ഇത് ഉപയോഗിച്ച് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില ഹെയർ പായ്ക്കുകൾ തയ്യാറാക്കാം മുടിയുടെ പ്രശ്നങ്ങളെ ഏറ്റവും എളുപ്പത്തിൽ പരിഹരിക്കാനായി കേശസംരക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന മികച്ച ചേരുവയാണ് മുട്ട സബോള എന്നിവ ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ തലമുടി സംസര്കസിക്കുകയും ചെയാം കൂടുതൽ അറിയാൻ വീഡിയോ കാണുക