മുഖത്തു മുഖത്തുണ്ടാകുന്ന ചെറിയ കുഴികള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ഇത്തരം ദ്വാരങ്ങളില്‍ എണ്ണമയവും ഒപ്പം അഴുക്കും പൊടിയുമെല്ലാം അടിഞ്ഞു കൂടിയാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും അന്തരീക്ഷ മലിനീകരണവും സ്ട്രെസുമെല്ലാം ഇത്തരം ദ്വാരങ്ങള്‍ക്കു കാരണമാകാം. ഇത്തരം കുഴികള്‍ മുഖക്കുരു, ബ്ലാക് ഹെഡ്സ് തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.ചര്‍മത്തിലെ ഇത്തരം ചെറു കുഴികള്‍ക്കു പരിഹാരമായി പല വഴികളുമുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ.
ഇത്തരം ദ്വാരങ്ങളില്‍ എണ്ണയും അഴുക്കുമെല്ലാം അടിഞ്ഞു കൂടാനും സാധ്യത കൂടുതലാണ്. ഇത്തരം കുഴികള്‍ ബ്ലാക് ഹെഡ്സ്, മുഖക്കുരു പോലുള്ള പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. പ്രത്യേകിച്ചും എണ്ണമയമുള്ള ചര്‍മമെങ്കില്‍.
ഇത്തരം ദ്വാരങ്ങളില്‍ ചര്‍മം ഉല്പാദിപ്പിയക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണ അടിഞ്ഞു കൂടി ഇത്തരം കുഴികള്‍ വലിപ്പം കൂടുകയും അണുബാധ അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.എന്നാൽ നമ്മൾക്ക് ഇത് ഇല്ലാതാകാൻ കഴിയുന്ന നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , മുട്ട ഇത്തരം പ്രശ്നങ്ങള്‍ക്ക് പല തരത്തിലും ഉപയോഗിയ്ക്കാം. മുട്ടയ്ക്കൊപ്പം പല ചേരുവകളും ചേര്‍ക്കാം. ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍, മുട്ടയുടെ മഞ്ഞക്കരു ഒരെണ്ണം, എന്നിവ നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കുഴികൾ മാറാന്‍ ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഈ മിശ്രിതം പുരട്ടാം. മുട്ടയ്ക്കൊപ്പം ഓട്സ് കലര്‍ത്തി ഉപയോഗിയ്ക്കുന്നതും ഏറെ നല്ലതാണ്. ഓട്സും മുട്ടയുടെ വെള്ളയും കൂടി കലര്‍ത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ 4 തവണ വരെ ചെയ്യാം. ഇത് കുഴികള്‍ അടയാന്‍ നല്ലതാണ്.