ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതടക്കം നിരവധി ആരോഗ്യ – സൗന്ദര്യ ഗുണങ്ങൾ നീല ചായ നൽകുന്നുണ്ട്.
പല തരത്തിലുള്ള ചായകൾ കുടിക്കുന്നവരാണ് നാം. സാധാരണ പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, പലതരം ഹെർബൽ ചായകൾ അങ്ങനെ തീരാത്ത ഒരു പട്ടിക തന്നെയുണ്ടാകും ചായയുടെ കണക്കെടുത്താൽ. എന്നാൽ നീല ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ? നീല ശംഖുപുഷ്പത്തിൽ നിന്ന് ഉണ്ടാക്കുന്ന ഈ ചായയെ കുറിച്ച് അധികമാർക്കും അറിയില്ല.
ശംഖുപുഷ്പത്തിന്റെ ഇതളുകളിൽ നിന്ന് നിർമ്മിച്ച ബ്ലൂ ടീ അഥവാ നീല ചായയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും സമ്മർദ്ദത്തിനെതിരെ പോരാടാനുള്ള കഴിവിനും ഉപരിയായി ശരീരഭാരം കുറയ്ക്കാനായി ചില ആളുകൾ ബ്ലൂ ടീ ഉപയോഗിക്കുന്നു.ക്ലിറ്റോറിയ ടെർനേറ്റിയ സസ്യത്തിലെ ഉണങ്ങിയതോ പുതിയതോ ആയ ഇലകൾ പറിച്ചെടുത്ത് തയ്യാറാക്കുന്ന കഫീൻ രഹിത ഔഷധ പാനീയമാണ് നീല ചായ അഥവാ നീല ശംഖുപുഷ്പത്തിന്റെ ചായ. ഈ നീല ചായയുടെ ഏറ്റവും മികച്ച കാര്യം അത് തികച്ചും കഫീൻ രഹിതമാണ് എന്നതാണ്. മാത്രമല്ല, അതിൽ ആന്റിഓക്‌സിഡന്റുകൾ ഡ്ധാരാളമായി അടങ്ങിയിട്ടുമുണ്ട്.
നമ്മളുടെ ആരോഗ്യത്തിനു വളരെ നല്ലതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,