സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളിൽ മുടിയഴകിന് ഏറെ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിൽ. പലരും മുടി കൊഴിച്ചിലകറ്റാൻ പരീക്ഷിക്കാത്ത മാർഗ്ഗങ്ങളില്ല. പരസ്യങ്ങളിൽ കാണുന്ന പല തരത്തിലുള്ള എണ്ണകൾ മാറി മാറി പരീക്ഷിച്ചിട്ടും മുടി കൊഴിച്ചിലിന് മാത്രം ഒരു കുറവുമില്ല.എവിടെ നോക്കിയാലും മുടി മാത്രം. കുളിക്കുമ്പോൾ, മുടി തോർത്തുമ്പോൾ, മുടി ചീകുമ്പോൾ… അങ്ങനെ അങ്ങനെ തലയിലൊന്ന് കൈ വെച്ചാൽ പോലും മുടി ഊരിപ്പോകുന്ന അവസ്ഥ.
ഒരു വ്യക്തിയിൽ നിന്ന് ശരാശരി 40 മുതൽ 100 മുടികൾ വരെ ഒരു ദിവസം കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ അതിലും അധികമായി മുടി കൊഴിയുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. ശരിയായ ആരോഗ്യം കാത്തു സൂക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള മുടിയും വളരുകയുള്ളൂ. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ് സ്ത്രീകളിലെ മുടി കൊഴിച്ചിലിന് കാരണങ്ങൾ പലതുണ്ട്. ഒന്ന് ശ്രദ്ധിച്ചാൽ അവയ്ക്കൊക്കെ പരിഹാര മാർഗ്ഗങ്ങളും ഉണ്ട്. മുടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ, മുടി കൊഴിച്ചിലിന്റെ കാരണങ്ങൾ, മുടി കൊഴിച്ചിൽ പരിഹരിക്കാനുള്ള നാട്ടുവൈദ്യം ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,