പഴങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. ധാതുക്കള്‍, വിറ്റാമിനുകള്‍, നാരുകള്‍ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് പഴവര്‍ഗങ്ങള്‍. നിങ്ങളുടെ ശരീരം സജീവമായി നിലനിര്‍ത്തുന്നതിനും ശരീരത്തിന്റെ പരമാവധി പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പഴങ്ങള്‍ കഴിക്കുന്നത്. ഓരോ പഴത്തിനും ശരീരത്തിന്റെ ഒരു പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്ന വ്യത്യസ്ത ഗുണങ്ങളുണ്ട്. ദിവസവും നമ്മുടെ ഭക്ഷണത്തില്‍ ഒരു പഴമെങ്കിലും ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മാരകമായ ഹൃദ്രോഗം, കാന്‍സര്‍, വീക്കം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ആരോഗ്യകരമായ സമീകൃതാഹാരത്തിനായി ഒരു ദിവസം കുറഞ്ഞത് അഞ്ച് പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. വിവിധ ഡീജനറേറ്റീവ് രോഗങ്ങളെ തടയാന്‍ അത്തരം ഭക്ഷണക്രമം സഹായിക്കുന്നു. പഴത്തില്‍ ധാരാളം പോഷാകംശങ്ങള് അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍, ധാതുക്കള്‍ എന്നിവ ഇതില്‍ ധാരാളമുണ്ട്.
വണ്ണം കുറയ്ക്കാന്‍ ഡയറ്റെടുക്കുന്നവര്‍ക്ക് ദിവസവും ഒന്നോ രണ്ടോ പഴം കഴിയ്ക്കാം.ശരീരത്തിന്റെ ഊര്‍ജനില മെച്ചപ്പെടും. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കണം. രണ്ടിനു പകരം ആറു കഴിച്ചാല്‍ മറ്റൊന്നും കഴിച്ചില്ലെങ്കിലും ശരീരം തടിച്ചെന്നു വരും.വ്യായാമത്തിന് മുന്‍പ് കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇത് ശരീരത്തിന് വ്യായാമം ചെയ്യാനാവശ്യമായ ഊര്‍ജം നല്കുന്നു. ഇവയിലെ സുക്രോസ് പോലുള്ള മധുരം പെട്ടെന്ന വിഘടിച്ച് ഊര്‍ജമായി മാറുകയാണ് ചെയ്യുന്നത്.നല്ലൊരു പ്രഭാതഭക്ഷണമാണ് പഴം. ഒരു ഗ്ലാസ് പാലും പഴവും ആരോഗ്യം നല്‍കും. രാത്രി കിടക്കാന്‍ നേരത്തും ഇതു കഴിയ്ക്കാം. മലബന്ധം അകറ്റുന്നതിനും ഇതിലെ നാരുകള്‍ സഹായിക്കും.
https://youtu.be/2DjELd-qTBk