നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒരു ഔഷധഗുണം ഉള്ള ഒരു ഇല ആണ് മുരിങ്ങ ഇല ഇലക്കറികൾ കഴിക്കുന്നത് നാളുടെ ആരോഗ്യത്തിനു നല്ലതു ആണ് , നമ്മൾ ഇത് ഭക്ഷണ പദാർത്ഥം ആയി ഉപയോഗിക്കാറുണ്ട് , നല്ലൊരു നാട്ടു ഭക്ഷണമായും പല ആരോഗ്യപ്രശ്നങ്ങളുടെയും സ്വാഭാവിക പ്രതിരോധവഴിയെന്നു വേണം മുരിങ്ങയെ വിശേഷിപ്പിക്കേണ്ടത്. മുരിങ്ങയെ ഒരു അത്ഭുതമരമായാണ് ആയുർവേദങ്ങളിൽ കണ്ടുവരുന്നത്, കാരണം അഞ്ചുതരം ക്യാൻസറുകളടക്കമുള്ള പലതരം രോഗങ്ങളുടെയും മറുമരുന്നാണ് മുരിങ്ങ.ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ മുരിങ്ങ നമ്മുടെ ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ നല്ലതാണ്. കൂടാതെ മുരിങ്ങയില, മുരിങ്ങക്കായ, തുടങ്ങിയ ഭാഗങ്ങളും ഭക്ഷണമായി ഉപയോഗിച്ചുവരുന്നു. എന്നാലും കുടുതലായതും ഇലയാണ് ഭക്ഷ്യ യോഗ്യമാകാറുള്ളത്.
കാരണം ഇതിൽ ധാരാളം വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ ആന്റിഓക്‌സിഡന്റുകൾ കരൾ,തലച്ചോർ എന്നിവയുടെ പ്രവർത്തനത്തിന് വളരെയേറെ സഹായമാണ്. അങ്ങനെ കോശനാശം തടയുകയും ക്യാൻസർ രോഗത്തെ പ്രതിരോധിക്കുകയും ചെയുന്നു.കൂടതെ ഉദരസംബന്ധമായ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ പരിഹരിയ്ക്കാനുള്ള ഒരു വഴി കൂടിയാണ് ഇവയുടെ ജ്യൂസ്. കൂടാതെ കരളിനെ ശുദ്ധീകരിക്കുകയും ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. അത് മാത്രം അല്ല നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് കുറക്കുകയും ശരീര ഭാരം കുറക്കുകയും ചെയ്യും മുരിങ്ങ ഇല ജ്യൂസ് അടിച്ചു കുടിച്ചാൽ , നമ്മളുടെ ശരീരരത്തിനു നല്ല ഒരു മാറ്റം തന്നെ ആണ് ഉണ്ടാവുന്നത് , ഭക്ഷണ പദാർത്ഥത്തിൽ ഉൾപ്പെടുത്തിയാൽ വളരെ അതികം നല്ലതും ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക