ഓട്സ് കഴിച്ചാൽ ശരീരത്തിൽ വരുത്തും മാറ്റങ്ങൾ

കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണമാണിത്. പഞ്ചസാരയും ഇതിൽ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ കൊള്‌ട്രോൾ, ഹൃദയപ്രശ്‌നങ്ങളുള്ളവർക്കും പ്രമേഹേരോഗികൾക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. ഇതിൽ അടങ്ങിയിരിയ്ക്കുന്ന നാരുകളും കുറഞ്ഞ കലോറിയും പഞ്ചസാരയുമെല്ലാമാണ് ഇതിനെ ശരീരത്തിന് ഏറ്റവും യോജിച്ച ഭക്ഷണമാക്കുന്നത്.ധാന്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഓട്‌സ്. ഇതിലുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊർജ്ജം നൽകുന്നു. മാത്രമല്ല ശരീരം അവിടവിടങ്ങളിലായി ഒളിച്ച്‌ വെച്ചിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു.

 

 

ടൈപ്പ് 2 ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകവും അടങ്ങിയ ഒന്നാണിത്. പ്രോട്ടീൻ സമ്ബുഷ്ടമായതും നാരുകൾ കലർന്നതുമെല്ലാം വയർ കുറയ്ക്കാനും തടി കുറയ്ക്കാനും നല്ലതുമാണ്.ഇതിൽ അവിനാന്ത്രമൈഡ്‌സ് എന്ന രൂപത്തിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തിൽ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കൻ കൊളസ്‌ട്രോൾ തോതു കുറയ്ക്കാനും എൽഡിഎൽ കൊളസ്‌ട്രോൾ ശരീരത്തിന് ദോഷം ചെയ്യാതിരിയ്ക്കാനും സഹായിക്കും.
പ്രാതലിന് ഇത് കഴിയ്ക്കുന്നതാണ് കൂടുതൽ ആരോഗ്യകരം. ഇതു കൊണ്ട് ഒരു പിടി ഗുണങ്ങൾ ലഭിയ്ക്കും. ദിവസത്തിന്റെ തുടക്കത്തിലുള്ള ഭക്ഷണമെന്ന നിലയിൽ വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *