മുഖക്കുരുവും എണ്ണമയവും കറുത്തപാടുകളുമില്ലാത്ത ‘ക്ലിയർ സ്കിൻ’ കൊതിക്കാത്തവർ കുറവായിരിക്കും. മുഖത്തിന്റെ സ്വാഭാവികമായ ഈർപ്പവും പിഎച്ച് ലെവലും നിലനിർത്തുന്നതിനൊപ്പം ഏറെ ഗുണവശങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. ജെൽ രൂപത്തിലും കറ്റാർവാഴ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കും. നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും കറ്റാർവാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. സ്ഥിരമായി കറ്റാർവാഴ ജെൽ മുഖത്തും ശരീരത്തിലും പുരട്ടിയാലുള്ള ഗുണങ്ങൾ നിരവധി ആണ് ഗുണങ്ങൾ ആണ് ഇതിനു ഉള്ളത് ,
അലോവേരയിൽ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും. വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്.
മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്ക് ഉണ്ട്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ബി, സി, കോളിൻ, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,