ഗ്യാസ് ട്രബിൾ, വയറിൽ അസ്വസ്ഥത ഉണ്ടാവുന്നവർ ഇത് ഒരു തവണ കുടിക്കൂ

വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം.ജീവിതത്തിൽ ഒരു തവണയെങ്കിലും ഗ്യാസ് ട്രബിൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല.ആഹാരത്തിലെ ക്രമക്കേടുകൾ, ദഹനപ്രശ്‌നങ്ങൾ, ഉറക്കക്കുറവ് തുടങ്ങി മാനസിക പിരിമുറുക്കങ്ങൾ വരെ ആദ്യം ബാധിക്കുന്നത് വയറിനെയാകും. വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം. ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ വീട്ടിൽ തന്നെ ചില വഴികളുണ്ട്. നാട്ടിന്‍പുറങ്ങളിലെ മരുന്നാണ് അയമോദകം എന്നു പറയാം.

 

 

 

അയമോദകം അല്‍പം ദിവസവും കഴിക്കുന്നത് അല്ലെങ്കില്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. പലരേയും അലട്ടുന്ന ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. അയമോദകം ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ നല്ലൊരു ഉപാധിയാണെന്ന് നുട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നു. ദഹനത്തെ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകൾ സ്രവിപ്പിക്കുന്ന തൈമോൾ എന്ന സംയുക്തമാണ് അയമോദകത്തിൽ അടങ്ങിയിരിക്കുന്നത്. അര ടീസ്പൂൺ അയമോദകം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഗ്യാസ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published.