വായ്നാറ്റം നമ്മളിൽ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്.അതുകൊണ്ട് തന്നെ വായ് തുറന്ന് സംസാരിക്കാൻ പോലും ഇത്തരക്കാർക്ക് പലപ്പോഴും ഭയമായിരിക്കം. രാവില എഴുന്നേൽക്കുമ്പോൾ മുതൽ തന്നെ വായ്നാറ്റം അനുഭവപ്പെടാം. ഭക്ഷണാവശിഷ്ടങ്ങൾ മുതൽ വായിലെ ബാക്ടീരിയകൾ വരെ വായ്നാറ്റത്തിന്റെ കാരണക്കാരാവാം. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അവരോട് അടുത്ത് ഇടപെടുമ്പോഴുമാണ് പലപ്പോഴും വായ്നാറ്റത്തിന്റെ തീവ്രതയെക്കുറിച്ച് പലർക്കും അറിയാൻ കഴിയുന്നത്. സംസാരിക്കുന്നതിനു പോലും ബുദ്ധിമുട്ടും പ്രശ്നങ്ങളും വായ്നാറ്റം മൂലം ഉണ്ടാവുന്നു.
ഇത് പലപ്പോഴും പല വിധത്തിൽ നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.ഇത് ആത്മവിശ്വാസത്തെപ്പോലും തകർക്കുന്നു. ഒന്നു ശ്രദ്ധിച്ചാൽ വായ്നാറ്റത്തെ നമുക്ക് പരിഹരിക്കാവുന്നതേ ഉള്ളൂ. മോണരോഗങ്ങൾ, പല്ലിലെ കേടുകൾ, പല്ലിനിടയിലെ ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയൊക്കെ വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളിൽ ചിലതാണ്. എന്നാൽ നമ്മൾക്ക് ഇവ പൂർണമായി മാറ്റി എടുക്കാനും കഴിയും നമ്മുടെ അടുക്കളയിൽ ഉള്ള വസ്തുക്കൾ വെച്ച് തന്നെ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,