തണുപ്പുകാലമാണ് നമ്മളുടെ പല രോഗങ്ങൾക്കും . ജലദോഷവും മൂക്കടപ്പുമൊക്കെ പിടിപെടാൻ അധികനേരമൊന്നും വേണ്ട. മൂക്കടപ്പും ജലദോഷവും പ്രത്യേകിച്ച് തണുപ്പ് കാലങ്ങളിൽ നാം നേരിടുന്ന പതിവ് പ്രശ്നങ്ങളിൽ ഒന്നാണ്. മൂക്കിന്റെ പാലത്തിൽ ഉണ്ടാകുന്ന വീക്കം ആണ് മൂക്കടപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന കഫം വർദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. മൂക്കടപ്പിന്റെ സാധാരണ ലക്ഷണങ്ങളിലൊന്ന് ശ്വസന പ്രശ്നങ്ങളുടെ രൂപത്തിലാണ് കാണിക്കുന്നത്. ജലദോഷവും വിവിധ അലർജികളും ഉൾപ്പെടെ ഈ പ്രശ്നത്തിന് ധാരാളം കാരണങ്ങളുണ്ട്. ഉറക്കക്കുറവിന് വരെ കാരണമാകുന്ന അവസ്ഥ വന്നുചേരും എന്നതിനാൽ,
നിങ്ങൾക്ക് വീണ്ടും സുഗമമായ ജീവിതം തിരികെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ, മൂക്കടപ്പ് അകറ്റുന്നത് വളരെ പ്രധാനമാണ്.നിങ്ങൾ അതിരാവിലെ വെളുത്തുള്ളി അല്ലിയോ വെളുത്തുള്ളി നീരൊ അല്ലെങ്കിൽ സൂപ്പോ കഴിച്ചാൽ, ഇത് മൂക്കടപ്പ് അകറ്റുന്നതിൽ വളരെയധികം ഗുണം ചെയ്യും. പ്രശ്നം പൂർണ്ണമായും ശമിക്കുന്നതുവരെ എല്ലാ ദിവസവും ഇത് ചെയ്യണമെന്നതാണ് പ്രധാനം. ഈ പ്രകൃതിദത്ത ചേരുവയുമായി ബന്ധപ്പെട്ട് മറ്റ് ധാരാളം ഗുണങ്ങളുമുണ്ട്. പ്രകൃതിദത്തവും അയരീതിയിൽ ചെയ്യാവുന്ന കാര്യങ്ങൾ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,