നിറമുണ്ടെങ്കിലും കരുവാളിപ്പും കുത്തുകളും പാടുകളുമെല്ലാം മുഖസൗന്ദര്യം കെടുത്തുന്ന ഒന്നാണ്.നല്ല തെളിഞ്ഞ, പാടുകളും വടുക്കളുമില്ലാത്ത ചര്‍മം ലഭിയ്ക്കുന്നതിന് നല്ല എളുപ്പത്തിലുള്ള വീട്ടുവൈദ്യങ്ങളുണ്ട്. വളരെ ലളിതമായി ചെയ്യാവുന്ന, അതേ സമയം ഏറെ പ്രയോജനം നല്കുന്ന വീട്ടുവൈദ്യങ്ങള്‍. യാതൊരു പാടുകളിലുമില്ലാത്ത ചര്‍മത്തിന് ഉപയോഗിയ്്ക്കാവുന്ന വിദ്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങയും ഉപ്പും. ചെറുനാരങ്ങാനീര് ആന്റിഓക്സിഡന്റുകളാലും വൈറ്റമിന്‍ സിയാലും സമ്പുഷ്ടമാണ്.
ഇത് മുഖചര്‍മത്തിലെ ടോക്സിനുകള്‍ അകറ്റി മുഖത്തിന് തിളക്കവും വൃത്തിയും നല്‍കും. ഇതുവഴി ചര്മത്തിനുണ്ടാകാന് സാധ്യതയുള്ള മിക്കവാറും പ്രശ്നങ്ങളും അകറ്റാന്‍ നല്ലതാണ്. മുഖത്തിന് തിളക്കവും നിറവും നല്‍കാനും അതുപോലെ ചുണ്ടുകളിലെ കറുപ്പ് നിറം മാറാനും ഇവ സഹായിക്കുന്നു , ഇത് നല്ലതു തന്നെ.