വണ്ണമില്ലാത്തവർ ഒരാഴ്ച്ച കൊണ്ട് വണ്ണം വയ്ക്കാൻ

  ശരീരം മെലിഞ്ഞിരിക്കുന്നതിനാൽ പല ആളുകളും വിഷമിക്കാറുണ്ട്. ചിലയാളുകൾ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാൽ ചിലർ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല. കൂടിയ വണ്ണം പല മാർഗ്ഗങ്ങ‌ളിലൂടെ കുറയ്ക്കാൻ സാധിക്കും. ചിലർ വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോർമോൺ അടങ്ങിയ ഗുളിക, മരുന്നുകൾ, ലേഹ്യങ്ങൾ എന്നിവ കഴിക്കാറു‌ണ്ട്.പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല.എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം എളുപ്പം വയ്ക്കാനാകും.തടി കൂടന്നതാണ് ചിലരുടെ പ്രശ്‌നമെങ്കിൽ തീരെ തടിയില്ലാത്തതാണ് ചിലരുടെ പ്രശ്‌നം. തടി കുറയ്ക്കാൻ കൃത്രിമ മാർഗങ്ങൾ പരീക്ഷിയ്ക്കുന്നതു പോലെ തടി കൂടാനും ഇത്തരം വഴികളിലൂടെ പോയി അപകടം വിളിച്ചു വരുത്തുന്നവരുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും മെലിഞ്ഞവരോട് കമന്റ് പറയുന്നവർ മനസ്സിലാകാതെ പോകുന്ന ഒരു സത്യമുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ഇവർ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ലെന്നത്.

 

എന്നാൽ വാസ്തവത്തിൽ ഇതിന്റെ ആവശ്യമില്ല. തടി കൂട്ടാൻ ആരോഗ്യകരമായ ചില വഴികളുണ്ട്. വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവർ പ്രോട്ടീൻ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങണം. കാരണം ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മസിൽ വികസിക്കാനുൾപ്പടെ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ കണ്ടിട്ടില്ലേ? കൂടാതെ അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ധാന്യവർഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവിൽ കഴിക്കാം. അതുപോലെ തന്നെ തണ്ണിമത്തന്റെ കുരു ഉണക്കി പൊടിച്ചു പാലിൽ ചേർത്ത് കഴിച്ചാൽ ശരീരം വളരെ അതികം ആരോഗ്യ ഉള്ളതും വണ്ണം വെക്കാൻ സഹായിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *