നമ്മളിൽ ചിലരിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശനം ആണ് ശരീര ഭാരം കൂടുന്നത് , പൊണ്ണത്തടി എന്നിവ ,എന്നാൽ നിരവധി ആളുകളും ഇപ്പോളത്തെ ഭക്ഷണ രീതി കാരണം ആണ് ശരീരം ഭാരം കൂടുന്നത് , കായികാധ്വാനമില്ലാതിരിക്കുന്നതുമാണ് പൊണ്ണത്തടി ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. പൊണ്ണത്തടി ഉണ്ടായാൽ ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജേണൽ ഓഫ് ന്യൂസയിൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശൈലീരോഗങ്ങളിൽ ഒന്നാണ് പൊണ്ണത്തടി അഥവാ ഒബിസിറ്റി. അമിതമായ കൊഴുപ്പിന്റെ സാന്നിധ്യമാണ് പൊണ്ണത്തടി ഉണ്ടാക്കുന്നത്.
കലോറി അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും, കായികാധ്വാനമില്ലാതിരിക്കുന്നതുമാണ് പൊണ്ണത്തടി ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ. ചിപ്സ്, ഫ്രൈഡ്,ഫാസ്റ്റ്ഫുഡ് എന്നിവ ശീലമാക്കിയവരിലും പൊണ്ണത്തടിയുണ്ടാകും. പ്രമേഹം, രക്തസമ്മർദ്ദം, പോളിസിസ്റ്റിക് ഓവറീസ് തുടങ്ങിയ അസുഖങ്ങൾ പൊണ്ണത്തടിയുള്ള ശരീരപ്രകൃതം കാരണം ഉണ്ടാകാവുന്നതാണ്. കൂടാതെ ലിവറിൽ കൊഴുപ്പടിഞ്ഞ് ലിവർ സിറോസിസിന് വരെ കാരണമാകുന്നു. ആഹാര നിയന്ത്രണവും, വ്യായാമങ്ങളുമാണ് പൊണ്ണത്തടി കുറയ്ക്കാനുള്ള പ്രധാന മാർഗങ്ങൾ. എന്നാൽ ഇവ ദിവസവും ചെയ്യുകയാണെങ്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,