നമ്മുടെ തെറ്റായ ഭക്ഷണ രീതികളും പല്ലിലെ ശുചിത്വ കുറവും വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ സിഗരറ്റ്, ബീഡി എന്നിവയുടെ ഉപയോഗം പല്ലിൽ കറകൾ ഉണ്ടാക്കുന്നു. ഇത് ശരിയായ രീതിയിൽ പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ പല തരത്തിലുള്ള ദന്ത പ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇന്ന് പല്ലിലെ കറ കളയാനുള്ള ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് പറയാൻ പോകുന്നത്.ഇത് തയ്യാറാക്കാനായി ഉരുളക്കിഴങ്ങാണ് വേണ്ടത്. ഉരുള കിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഇത് മിക്സിയിൽ നല്ലതുപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അതിന് ശേഷം ഒരു ചെറിയ ബൗൾ എടുത്ത് ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഉരുള കിഴങ്ങ് ജ്യൂസ് ചേർക്കുക.
ഇതിലേക്ക് അര ടിസ്പൂൺ ബേക്കിങ് സോഡയും, കുറച്ച് ടൂത്ത് പേസ്റ്റും ചേർക്കുക. അവസാനമായി അര മുറി ചെറുനാരങ്ങ കൂടി ഇതിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. തുടർന്ന് ഇത് ഉപയോഗിച്ച് നല്ലതു പോലെ പല്ല് തേക്കുക. ഒരു തവണ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിലുള്ള റിസൾട്ട് ഉണ്ടാകുന്നു. ഇത് പല്ലിലെ കറകളും വിവിധ തരത്തിലുള്ള നിറങ്ങളും ഇല്ലാതാക്കുന്നു. അതുപോലെ പല്ലിൽ ഉണ്ടാകുന്ന കേടുകൾ മാറാനും ഇത് സഹായിക്കുന്നു.അതുപോലെ നിരവധി മാർഗ്ഗങ്ങൾ ആണ് ഇപ്പോൾ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,