ആര്യ വേപ്പില ഇങ്ങനെ കഴിച്ചാൽ അത്ഭുത ഗുണം

ആര്യവേപ്പ് ഇന്ത്യയിലെ ഇലപൊഴിയും കാടുകളിൽ കണ്ടുവരുന്ന സവിശേഷമായ ഔഷധഗുണങ്ങളുള്ള വൃക്ഷമാണ്. കയ്പ്പുരസം അധികമായി കാണുന്ന ഈ മരം ത്വക്ക് രോഗങ്ങൾക്ക് വിശേഷപ്പെട്ടതാണ്. ഭാരതത്തിൽ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങൾ കുറവാണ്. ഈ മരത്തിന്റെ എല്ലാ ഭാഗങ്ങളും വ്യത്യസ്തമായ ഗുണങ്ങളുള്ളവയും ഉപയോഗപ്രദമായവയുമാണ്. വേപ്പില, വേപ്പിന്റെ തടി, കുരു എല്ലാം വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.മീലിയസിയെ എന്ന സസ്യകുടുംബത്തിൽപ്പെട്ട വേപ്പിന്റെ ശാസ്ത്രീയ നാമം അസഡിറാക്റ്റ ഇൻഡിക്ക എന്നാണ്.

 

 

വേപ്പിനെ ഒരു സ്വർഗീയ മരമയിട്ടാണ് ഇന്ത്യക്കാർ കണക്കാകുന്നത്. വീട്ടിന്റെ പരിസരത്ത് ഒരു മൂട് വേപ്പ് മരമെങ്കിലും ഉണ്ടെങ്കിൽ പരിസരത്തെങ്ങും ശുദ്ധമായ വായു ലഭ്യമാകും. കീടങ്ങളെ അകറ്റി സംരക്ഷണവും ഈ വൃക്ഷം നൽകും. വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാർ വിശേഷിപ്പിച്ചത്.ദിവസവും വേപ്പില ഇട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിക്കുകയും, തിളക്കമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും. ചുമ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമ ഔഷധമാണിത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.