പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ശരീര ദുർഗന്ധം. വിയർപ്പ് ആരോഗ്യകരവും സ്വാഭാവികവുമാണ്, കാരണം ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാനും ശരീര താപനില നിലനിർത്താനും സഹായിക്കുന്നു. യഥാർത്ഥത്തിൽ വിയർപ്പല്ല, മറിച്ച് ചർമ്മത്തിലെ നീണ്ടുനിൽക്കുന്ന ബാക്ടീരിയകളാണ് ശരീര ദുർഗന്ധത്തിന് കാരണമാകുന്നത്! ഇത്തരത്തിൽ ശരീര ദുർഗന്ധം ഉണ്ടാകാൻ പല കാരണങ്ങളും ഉണ്ട്. ചില മരുന്നുകൾ കഴിക്കുമ്പോൾ വിയർപ്പ് നാറ്റം കൂടാൻ സാധ്യതയുണ്ട്. ശരീര ദുർഗന്ധം അകറ്റാൻ വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാവുന്ന ഒറ്റമൂലികൾ ധാരാളം ആണ് , ജലവും ലവണങ്ങളുമടങ്ങിയ വിയർപ്പ് ചർമോപരിതലത്തിൽ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ദുർഗന്ധമുണ്ടാകുന്നത്.
വിയർപ്പ് ചർമത്തിലും വസ്ത്രത്തിലുമൊക്കെ കൂടുതൽ നേരം തങ്ങിനിന്ന് ബാക്ടീരീയകളുമായൊക്കെ പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ ഉത്പാദിപ്പിക്കുമ്പോഴാണ് വിയർപ്പുനാറ്റം അസഹ്യമാകുന്നത്. പാരമ്പര്യമായും രോഗങ്ങൾ മൂലവും അമിതമായി വിയർക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകൾ കഴിക്കുമ്പോൾ വിയർപ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികിൽസയെടുക്കാനും വൈദ്യനിർദേശം തേടാനും ശ്രദ്ധിക്കണം. കടുത്ത മാനസിക സമ്മർദ്ദമാണ് അമിത വിയർപ്പിന് മറ്റൊരു കാരണമാകുന്നത്. ടെൻഷനും സമ്മർദ്ദവും വിയർപ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയർക്കാനിടയാക്കും. അതിനാൽ ഏപ്പോഴും സന്തോഷമായിരിക്കുക. എന്നാൽ നമ്മൾക്ക് ഇവയുടെ പ്രശനങ്ങൾ എല്ലാം പരിഹരിക്കൻ ഉള്ള മാർഗം ആണ് ഈ വീഡിയോയിൽകൂടുതൽ അറിയാൻവീഡിയോ കാണുക ,