പ്രമേഹത്തിന്റെ അപകടകരമായ ഈ ലക്ഷണങ്ങളെ ഒരിക്കലും നിങ്ങൾ അവഗണിക്കരുത്

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് ‘പ്രമേഹം’ എന്ന് പറയുന്നത്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം. ശരീരത്തിൽ ഇൻസുലിൻ ഹോർമോണിന്റെ കുറവുമൂലമോ ഇൻസുലിന്റെ പ്രവർത്തനമാന്ദ്യം മൂലമോ രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പലവിധ രോഗലക്ഷണങ്ങളുടെ ഒരു സമുച്ചയമാണ് പ്രമേഹം എന്ന് പറയാം. 2013 ലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം ആറര കോടി പ്രമേഹരോ​ഗികൾ ഉള്ളതായി ‘ ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

 

മിക്ക ആളുകളും ആദ്യകാല ലക്ഷണങ്ങളെ അവഗണിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. പ്രമേഹത്തെ നേരത്തെ തിരിച്ചറിഞ്ഞാൽ അത്രയും സങ്കീർണതകൾ ഒഴിവാക്കാം. രോഗത്തിന്റെ തീവ്രത കുറയ്‌ക്കുകയും ഹൃദ്രോഗം, ഹൃദയാഘാതം, വൃക്കരോഗം മുതലായവയുമായി ബന്ധപ്പെട്ട കൂടുതൽ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ‘ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ‘പറയുന്നത് . നമ്മളുടെ ഭക്ഷണ രീതിയിലുള്ള മാറ്റം തന്നെ ആണ് നമ്മൾക്ക് പ്രമേഹം വരൻ ഉള്ള സാധ്യത കൂടുതൽ ആണ് , എന്നാൽ പ്രകൃതി ദത്തം ആയ രീതിയിൽ നമ്മൾക്ക് നമ്മളുടെ പ്രേമേഹം നിയന്തിരക്കാൻ കഴിയുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,https://youtu.be/bkJKHkTP5ZE

Leave a Reply

Your email address will not be published. Required fields are marked *