നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന 11 ശീലങ്ങൾ

തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജൻ ആവശ്യമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം തലച്ചോറിന്റെ ആരോഗ്യം ഏറെ പ്രധാനമാണ്. മാനസികമായും ശാരീരകമായുമുള്ള പ്രവർത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാൽ നമ്മുടെ ചില മോശം ശീലങ്ങൾ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അൽഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.നിങ്ങൾ പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു. ഇത് തലച്ചോറിലേക്കു പോഷകങ്ങൾ എത്താതിരിക്കുന്നതിന് കാരണമാകുന്നു. ഇത് ആത്യന്തികമായി ബ്രെയിൻ ഹെമറേജിന് കാരണമായിത്തീരും.

 

ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാൻ കാരണമാകും. ഓർമ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോർട്ടക്‌സ് എന്ന പുറംഭാഗമാണ്. എന്നാൽ പുകവലി, കോർട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓർമ്മശക്തിയെ ബാധിക്കാൻ കാരണമാകും.ഇത് ഓർമ്മക്കുറവ്, അൽഷിമേഴ്സ് തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
ഉറങ്ങുമ്പോൾ, തല മൂടുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഉറങ്ങുമ്പോൾ തലമൂടുന്നത് വഴി ഓക്‌സിജനേക്കാൾ കൂടുതൽ കാർബൺ ഡൈ ഓക്‌സൈഡ് ശ്വസിക്കാൻ കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കാൻ ഇടയാക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *