നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന വർഷം മുഴുവൻ നിലനിൽക്കുന്ന ഒരു ഔഷധിയാണ് പനിക്കൂർക്ക. കുട്ടികൾക്ക് പല രോഗങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ഈ ഇല ചെടി. കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി അറിയപ്പെടുന്നു. പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും തിളപ്പിച്ച വെള്ളത്തിൽ പനികൂർക്കയില ഇട്ടു കുടിക്കുന്നതും
എല്ലാവര്ക്കും ഏറെ ഗുണം ചെയ്യും. പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് നല്ലതാണ്.
പണ്ടുള്ളവരുടെ പല ആരോഗ്യ പ്രശനങ്ങൾക്കുമുള്ള വൈദ്യകൂട്ടിലെ പ്രധാനിയാണ് ഈ സസ്യം. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളിൽ മാറ്റുന്നതിന് കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഏറെ ഗുണം ചെയ്യുന്ന ഒന്ന് കൂടിയാണിത്.രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്ക. പ്രോസ്റ്റേറ്റ് ക്യാൻസർ, ആർത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധിയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൂടുതൽഅറിയാൻ വീഡിയോ കാണുക ,
https://youtu.be/CME0YgB-Yhs