രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന രോഗമാണ് പ്രമേഹം. മറ്റനേകം ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനൊപ്പം ജീവിതകാലം മുഴുവനും ഇത് നീണ്ടുനില്ക്കാം.പ്രമേഹത്തെ കീഴടക്കാനുള്ള മാർഗ്ഗം അത് ആരംഭത്തിൽ തന്നെ തിരിച്ചറിയുകയും ആവശ്യമായ മുൻകരുതലെടുക്കുകയുമാണ്. പ്രമേഹത്തിൻറെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കുന്ന ലക്ഷണങ്ങളാണ് ഇവിടെ പറയുന്നത്.ഇടക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ പ്രമേഹം മൂലമാകാം. രക്തത്തിലെ പഞ്ചസാരയിലുള്ള വർദ്ധനവ് രോഗം രൂക്ഷമാക്കും. ഇത് രക്തത്തിലെ ദ്രവങ്ങളുടെ അളവ് കൂട്ടുകയും കിഡ്നിയിൽ കൂടുതൽ സമ്മർദ്ധത്തിന് കാരണമാവുകയും ചെയ്യും.
ഇതോടൊപ്പമാണ് അമിതമായ മൂത്രവും ഉണ്ടാവുക.പ്രമേഹമുള്ളവർക്ക് സദാസമയവും ദാഹം തോന്നും. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ദാഹം വർദ്ധിക്കുന്നത്. അമിതമായ ദാഹവും, മൂത്രമൊഴിക്കലും പ്രമേഹത്തിൻറെ വ്യക്തമായ സൂചനയാണ്.രക്തത്തിലും, കണ്ണിലെ കോശങ്ങളിലും അമിതമായി ഗ്ലൂക്കോസ് അടങ്ങിയ ദ്രവങ്ങൾ സമ്മർദ്ധമുണ്ടാക്കുന്നതിനാൽ കാഴ്ചയിൽ മങ്ങൽ അനുഭവപ്പെടാം. കാഴ്ച കേന്ദ്രീകരിക്കുന്നതിന് പ്രയാസവും നേരിടാം. പ്രമേഹം ചികിത്സിക്കാതിരുന്നാൽ കാഴ്ച വരെ നഷ്ടപ്പെടാം. എന്നിങ്ങനെ ആണ് അനുഭവങ്ങൾ ഉണ്ടാവുന്നതു എന്നാൽ ഇതിനു എല്ലാം നല്ല രീതിയിൽ ചികിത്സ നൽകിയാൽ നല്ല ഒരു ഫലം തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/w-nqJ-ovtwk