മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധം ആദിമകാലം മുതലെ ആരംഭിച്ചിട്ടുള്ളതാണെന്ന് എല്ലാവർക്കും അറിയാം. കൃഷിക്കും നായാട്ടിനും വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുമൊക്കെയായി മനുഷ്യർ മൃഗങ്ങളെ ഇണക്കിവളർത്തുക ആദ്യകാലങ്ങളിൽ പതിവായിരുന്നു. എന്നാൽ കുറച്ചുകാലം പിന്നിട്ടപ്പോഴാണ് ഉപജീവനമാർഗ്ഗത്തിനായും അതിലുപരി വളർത്തുവാൻ വേണ്ടി മാത്രമായും മനുഷ്യർ മൃഗങ്ങളെ ഇണക്കാൻ ആരംഭിച്ചത്. കേരളത്തിൽ പശു,ആട്, കോഴി, പട്ടി, പൂച്ച, അലങ്കാര പക്ഷികൾ, മുയൽ,ആന അങ്ങനെ ഒട്ടേറെ മൃഗങ്ങളെ വളർത്തുന്നുണ്ട്. എന്നാൽ പുറംരാജ്യങ്ങളിലാകട്ടെ പാമ്പിനെ വരെ മനുഷ്യർ വീട്ടകങ്ങളിൽ സ്നേഹിച്ച് അരുമയായി വളർത്താറുണ്ടത്രേ.
മനുഷ്യരിൽ, അത് കുട്ടികളാകട്ടെ മുതിർന്നവരാകട്ടെ സഹാനുഭൂതിയും സ്നേഹവും സഹിഷ്ണുതയും ഒക്കെ ഉണ്ടാകുവാൻ ഒരുപരിധിവരെ പക്ഷിമൃഗാദികളെ വളർത്തുന്നത് നല്ലതാണെന്നാണ് ശാസ്ത്രം പറയുന്നത്. അത് സത്യമാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.മനുഷ്യന്റെ ജീവൻ രക്ഷിക്കുവാൻ വരെ ചിലപ്പോൾ അരുമമൃഗങ്ങൾ ശ്രമിക്കാറുണ്ട്. തന്റെ യജമാനനെ രക്ഷിക്കുവാൻ ഏതറ്റം വരെയും പോകുന്ന വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ നമ്മളെല്ലാവരും കേട്ടിട്ടുണ്ട് അല്ലേ?. എന്നാൽ വന്യമൃഗങ്ങൾ മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുമോ?. സംശയമാണല്ലേ?. മനുഷ്യരെ തെല്ലു ഭയപ്പെടുത്തുന്നതാണ് കാടിനുള്ളിൽ കഴിയുന്ന വന്യമൃഗങ്ങൾ. കാണാൻ കൗതുകമാണെങ്കിലും ഏത് സമയവും അക്രമകാരിയാകുന്നവരാണ് വന്യമൃഗങ്ങൾ. എന്നാൽ ചില സന്ദർഭങ്ങളിൽ അവർ മനുഷ്യരെ രക്ഷിക്കുമത്രേ. അത്തരത്തിൽ വന്യമൃഗങ്ങൾ മനുഷ്യരെ രക്ഷിച്ച കുറച്ചു കഥകളാണ് പറയാൻ പോകുന്നത്. അതുപോലെ തന്നെ മനുഷ്യരും മൃഗങ്ങളെ രക്ഷിക്കുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,