പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ മുതൽ പായസം കുടിച്ചാൽ മരുന്നു കൂടുതൽ കഴിച്ചാൽ പോരേ എന്നതുവരെയുള്ള ഭക്ഷണസംശയങ്ങളുടെ നീണ്ട പട്ടിക ഓരോ പ്രമേഹരോഗിയുടെയും മനസിലുണ്ട്. പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന 25 സംശയങ്ങളുടെ കൃത്യമായ ഉത്തരങ്ങൾ മനസിലാക്കാം. കാലറി കൂടുതലുള്ള ഭക്ഷണങ്ങൾ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കോളകൾ പോലുള്ള പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങൾ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാൻ കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടതു വളരെ പ്രധാനമാണ്.
ഇതു ജീവിത ശൈലീരോഗങ്ങളായ അമിതവണ്ണം മുതൽ പ്രമേഹം വരെ ഒഴിവാക്കാൻ സഹായിക്കും.രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനം പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണരീതി. ഭക്ഷണനിയന്ത്രണത്തിലൂടെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കാതെയും തീരെ താഴ്ന്ന് പോകാതെയിരിക്കുവാനും ദിവസവും ഏകദേശം ഒരേ സമയത്ത് കൃത്യമായ അളവിൽ ഭക്ഷണം കഴിക്കണം. കൂടുതൽ ഭക്ഷണം മൂന്നു നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നതാണ് നല്ലത്. ഇത് പ്രമേഹനിയന്ത്രണത്തിനു മാത്രമല്ല വിശപ്പു നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/i1YY8J8JIfsb