വയറിൻറെ രണ്ടു സൈഡിലും തൂങ്ങി കിടക്കുന്ന കൊഴുപ്പ് കുറഞ്ഞുപോകും ഇങ്ങനെ ചെയുക

ഇന്ന് പല ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആണ് നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം, ഈ അധിക കൊഴുപ്പ് ‘കുടവയർ’ രൂപത്തിൽ കാണപ്പെടുന്നത് കാണാൻ അത്ര ഭംഗിയുള്ള കാര്യമല്ല. കാഴ്ചയ്ക്കപ്പുറം, ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന കാര്യം അറിയാമോ? വിസറൽ ഫാറ്റ് അനാരോഗ്യകരമായ കൊഴുപ്പാണ്. ഇത് ശരീരത്തിൽ കൂടുന്നത് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ തുടങ്ങിയ അപകടകരമായ അവസ്ഥയ്ക്ക് കാരണമാകും. ഉദാസീനമായ ജീവിതശൈലി, അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കം, അമിത സമ്മർദ്ദം, വ്യായാമക്കുറവ് തുടങ്ങിയ കാര്യങ്ങൾ ശരീരത്തിൽ കൊഴുപ്പടിയാൻ കാരണമാകും.

 

 

ആരോഗ്യകരമായ ഭക്ഷണ ശീലം പിന്തുടരുക, ജീവിതശൈലി മെച്ചപ്പെടുത്തുക, സമ്മർദ്ദം കുറയ്ക്കുക, വ്യായാമം മുടക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറിലെ കൊഴുപ്പ് ക്രമേണ കുറച്ച് കൊണ്ടുവരാൻ സാധിക്കും. വ്യയാമം മുടക്കാതിരിക്കുക: വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായി വ്യായാമം ശീലം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. വയർ ഭാഗത്തിന് ഊന്നൽ നൽകുന്ന വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. വയറിൽ അടിയുന്ന കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമം അനിവാര്യമാണ്. എന്നാൽ നമ്മൾക്ക് ഇവയെല്ലാം കുറക്കാൻ വീട്ടിൽ തന്നെ വെച്ച് പ്രകൃതിദത്തവും ആയ രീതിയിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *