നരച്ച മുടി കറുപ്പിക്കാൻ ഇങ്ങനെ ചെയ്യ്‌ക്ക 100 % ഗുണം തരും

ജനിതക പ്രത്യേകതകൾ മൂലമോ, പ്രായമോ, ഹോർമോൺ വ്യത്യാസങ്ങൾ മൂലമോ ഒക്കെ മുടിയിൽ നര വരാം. എന്നാൽ ഇത് കറുപ്പിക്കാൻ നമ്മൾ സാധാരണഗതിയിൽ ആശ്രയിക്കുന്ന മാർഗങ്ങളെല്ലാം അൽപം കടുപ്പമുള്ളതാണ്. കാരണം ധാരാളം രാസവസ്തുക്കളടങ്ങിയ ‘ഡൈ’ ആണ് പലപ്പോഴും മുടി കറുപ്പിക്കാനായി നമ്മളുപയോഗിക്കുന്നത്. പെട്ടെന്ന് ഫലം കിട്ടാനാണ് നമ്മൾ ഇത്തരത്തിലുള്ള ‘ഡൈ’കൾ പരീക്ഷിക്കുന്നത്. എന്നാൽ ഇത് പിന്നീട് മുടിയുടെ ആരോഗ്യം നഷ്ടപ്പെടാനും മുടികൊഴിച്ചിലിനുമെല്ലാം കാരണമാകുന്നു. ചായപ്പൊടി മുടിക്ക് തിളക്കവും കരുത്തും പകരുന്ന ഒന്നാണ്. വെള്ളം തിളപ്പിച്ച് ചായപ്പൊടി ചേർത്ത ശേഷം,

 

തണുപ്പിച്ച് ഇത് മുടിയിൽ തേക്കുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് പരീക്ഷിക്കുക. ഷാമ്പൂ ഉപയോഗിക്കുന്നത് പരിപൂർണ്ണമായി ഒഴിവാക്കുകയും വേണം. സമയമെടുത്ത് മാത്രമേ ഇതിന്റെ ഫലം കാണൂ.വെളിച്ചെണ്ണയും നാരങ്ങനീരും ചേർത്ത മിശ്രിതം മുടിക്ക് വളരെ നല്ലതാണ്. മുടിക്ക് നിറം പകരുന്ന ‘പിഗ്മെന്റ് സെല്ലുകൾ’ സംരക്ഷിക്കാനാണ് ഇവ സഹായകമാവുക. ഈ മിശ്രിതവും ആഴ്ചയിൽ രണ്ട് തവണ തേച്ചാൽ മതിയാകും. നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് പേരുകേട്ട ഒരു മരുന്നാണ്. ഹെന്നയുമായി നെല്ലിക്കനീര് ചേർത്ത് മുടിയിൽ തേക്കുന്നത് ഒരു ‘നാച്വറൽ ഡൈ’ ആണ്. തലയോട്ടിയിൽ ഫംഗൽ-ബാക്ടീരിയൽ ബാധകൾ ഇല്ലാതിരിക്കാനും, തലയോട്ടിയിലെ തൊലി വരണ്ടുപോകാതിരിക്കാനും നെല്ലിക്കയുടെ ഉപയോഗം സഹായിക്കും. ഇത് മാസത്തിലൊരിക്കൽ ചെയ്താലും മതി. നിരവധി മാർഗ്ഗങ്ങൾ ആണ് മുടി കറുപ്പിക്കാൻ ആയി ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.