ചില മധുരങ്ങള്‍ ശരീരത്തിന് ഗുണകരമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് തേന്‍ മധുരം. തേന്‍ സ്വാഭാവിക മധുരമാണ്. ഇതിനാല്‍ തന്നെ ആരോഗ്യത്തിന് ഏറെ ഗുണം നല്കുന്ന ഒന്നുമാണ്. ദോഷം വരുത്തില്ലെന്നതു മാത്രമല്ല, ആരോഗ്യത്തിന് ഗുണകരവുമാണ്. തേന്‍ ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുമെന്നതാണ് വാസ്തവം. ഇതെക്കുറിച്ചറിയൂ.
തേന്‍ ദിവസവും ഒരു ടീസ്പൂണ്‍ കഴിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്കുന്നു .ശരീരത്തിന് പ്രതിരോധ ശേഷി നല്കുന്ന ഒന്നാണിത്. തേൻ ഒരു പ്രകൃതിദത്തമായ വാക്സിൻ ആണെന്നാണ് പല മെഡിക്കൽ വിദഗ്ധരും പറയുന്നത്. ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനിൽ അടങ്ങിയിരിക്കുന്നത്. ഇത് നിന്ന് ശരീരത്തിലെ അലർജികളെ പ്രതിരോധിക്കും. അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്ന ഒന്നാണിത്. ഇതിനാല്‍ തന്നെ ചര്‍മാരോഗ്യത്തിനും ഏറെ നല്ലതാണ്. ലിവര്‍, കിഡ്നി ആരോഗ്യത്തിന് ഏറെ നല്ലതാണിത്. പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടിക് ആണ് തേൻ. പൊള്ളലേറ്റാല്‍ ഇതു പുരട്ടാം. മുറിവുകള്‍ക്കു മേല്‍ ഇതു പുരട്ടുന്നതും നല്ലതാണ്.നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വേണം. ഒരു ഗ്ലാസ്സ് ചൂട് പാലിൽ ഒരു സ്പൂൺ തേൻ ചേർത്തു കുടിച്ചാൽ ഉറക്കമില്ലായ്മയുടെ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും.