സവാളയും സോക്‌സും ഉണ്ടോ ജലദോഷം പമ്പകടത്താം

ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച് ഒരാൾക്ക് വർഷത്തിൽ രണ്ടുതവണ ജലദോഷം വരാൻ സാധ്യതയുണ്ട്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു.ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ ഇല്ല, പക്ഷേ രോഗലക്ഷണങ്ങളെ കുറയ്ക്കുവാൻ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളും മരുന്നുകളും ഉണ്ട്. എന്നാൽ ഇവയിൽ, പാർശ്വഫലങ്ങളില്ലാത്തതിനാൽ ആദ്യം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ജലദോഷത്തെക്കുറിച്ചും അതിനെ ചികിത്സിക്കുന്നതിനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളെക്കുറിച്ചും എല്ലാം നമുക്ക് വിശദമായി തുടർന്ന് വായിക്കാം.
ജലദോഷത്തിന് കാരണമാകുന്ന നിരവധി തരം വൈറസുകൾ ഉണ്ട്,

 

റിനോവൈറസുകൾ ആണ് അതിന് ഏറ്റവും സാധാരണമായ കാരണം. നിങ്ങളുടെ വായ, കണ്ണുകൾ അല്ലെങ്കിൽ മൂക്ക് എന്നിവയിലൂടെ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോൾ, തുമ്മുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടരും.എന്നാൽ ഇവ നമ്മൾക്ക് പൂർണമായി ഇല്ലാതാക്കാനും കഴിയും തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുന്നതും ഫലം നൽകും. ഒരു കപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതും ജലദോഷം മാറാൻ സഹായിക്കാം.വെള്ളം ധാരാളം കുടിക്കുക. നിർജലീകരണം ഉണ്ടാകാതിരിക്കാൻ വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് തൊണ്ട നനവുള്ളതായിരിക്കാനും തൊണ്ടയടപ്പ് മാറാനും സഹായിക്കും.ഇഞ്ചിയും കറുവാപ്പട്ടയും ചേർത്ത ഔഷധ ചായകൾ കുടിക്കുന്നതും നല്ലതാണ്. ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നതും മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ മാറാൻ സഹായിക്കും. അതുപോലെ തന്നെ സംബോളയും നമ്മൾക്ക് ജലദോഷം മാറാൻ സഹായിക്കുന ഒന്ന് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *