ഇനി കഷണ്ടി യോട് പറയാം ഗുഡ് ബൈ കഷണ്ടിക്ക് ചികിത്സയുണ്ട്

കഷണ്ടി ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ. അതിലെന്താണിത്ര പറയാൻ. കുറേ പ്രായമാകുമ്പോൾ മുടി കൊഴിയും, കഷണ്ടിയാകും. ഇതൊക്കെ സ്വാഭാവികമല്ലേ.കഷണ്ടിയെക്കുറിച്ച് ചോദിക്കുമ്പോൾ മുടിയില്ലാത്തവർ പറയുന്ന ചില വാദങ്ങളാണ് മുകളിൽ പറഞ്ഞത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തലയിൽ മുടിയില്ലാത്തതിന്റെ പ്രശ്‌നം ഒന്നുവേറെതന്നെയാണ്. കഷണ്ടിയുണ്ടാക്കുന്ന മാനസികസംഘർഷം കഷണ്ടിയുള്ളവർക്കേ മനസ്സിലാകൂ.ആണുങ്ങളിൽ പലരിലും 30 വയസ്സാകുന്നതോടെ കഷണ്ടിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. നെറ്റിയുടെ വശങ്ങളിലൂടെ മുകളിലേക്ക് ആകൃതിയിൽ കയറുന്ന കഷണ്ടിയാണ് പുരുഷൻമാരിൽ സാധാരണമായി കാണാറുള്ളത്. ഉച്ചിയിൽ വൃത്താകൃതിയിലും മുടി കൊഴിഞ്ഞ് കഷണ്ടിയാകാറുണ്ട്.

 

കഷണ്ടി മാറ്റാൻ ചികിത്സ തേടുന്നതിന് മുൻപ് എന്തുകൊണ്ട് കഷണ്ടി വന്നു എന്ന് തിരിച്ചറിയണം. അസുഖങ്ങളുടെ ഫലമായാണ് വന്നതെങ്കിൽ അതിനാണ് ചികിത്സ തേടേണ്ടത്. താരൻ, ശിരോചർമത്തിൽ കാണുന്ന ചൊറിച്ചിൽ തുടങ്ങിയവയും മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ഇവയെല്ലാം തിരിച്ചറിയാൻ ചർമരോഗവിദഗ്ധനെ കണ്ട് പരിശോധിപ്പിച്ച് ടെസ്റ്റുകൾ ചെയ്യേണ്ടിവരും. സ്വാഭാവികമായതോ പാരമ്പര്യമോ ആയ കഷണ്ടിയാണെങ്കിൽ അവയ്ക്കുള്ള ചികിത്സ ആരംഭിക്കണം. എന്നാൽ അവയ്ക്ക് ഇപ്പോൾ പരിഹാരം ആയി എന്നാണ് പറയുന്നത് നിരവധി മാർഗ്ഗങ്ങൾ ആണ് ഇതിനു ആയി ഇപ്പോൾ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *