ഗ്യാസ് ട്രബിള്‍ പ്രശ്‌നമോ ഇതാ പരിഹാരം

  ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ചില്ലറയല്ല. ഇത് പലപ്പോഴും ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. പലപ്പോഴും ശരീരത്തിനുണ്ടാവുന്ന അസ്വസ്ഥതകൾ ഗ്യാസ് ട്രബിളിന്റെ സമ്മാനമാണ്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കണം. ഇത്തരം മാർഗ്ഗങ്ങൾ തേടുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഗ്യാസ് ട്രബിൾ എന്ന ബുദ്ധിമുട്ടിനെ അവഗണിക്കുന്നതിനും തരമില്ല. ഗ്യാസ്ട്രബിൾ ഇല്ലാതാക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.വയറ്റിൽ ഗ്യാസ് കയറുന്നതോടെ പലർക്കും പല തരത്തിലുള്ള അസ്വസ്ഥതകളാണ് അനുഭവപ്പെടുക. വയറുവേദന, വയർ വീർക്കൽ, നെഞ്ചെരിച്ചിൽ എന്നു തുടങ്ങിയ പല അസ്വസ്ഥതകളും ഗ്യാസ് ട്രബിൾ മൂലം ഉണ്ടാകാം.
ഗ്യാസ് ട്രബിൾ അകറ്റാൻ ഇതാ വീട്ടിൽ തന്നെ ചില വഴികളുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.നാട്ടിൻപുറങ്ങളിലെ മരുന്നാണ് അയമോദകം എന്നു പറയാം. അയമോദകം അൽപം ദിവസവും കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നു. പലരേയും അലട്ടുന്ന ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണിത്. അയമോദകം ഗ്യാസ് ട്രബിൾ ഇല്ലാതാക്കാൻ നല്ലൊരു ഉപാധിയാണെന്ന് നുട്രീഷനിസ്റ്റ് ഡോ. അഞ്ജു സൂദ് പറയുന്നു. ദഹനത്തെ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകൾ സ്രവിപ്പിക്കുന്ന തൈമോൾ എന്ന സംയുക്തമാണ് അയമോദകത്തിൽ അടങ്ങിയിരിക്കുന്നത്. അര ടീസ്പൂൺ അയമോദകം വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ഗ്യാസ് മൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/LdCY_cuiJXo

Leave a Reply

Your email address will not be published.