കുട്ടികളിലെ വൈറൽ പനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പനികളിൽ ഒന്നാണ് വൈറൽ പനി. വായുവിലൂടെയാണിത് പകരുന്നത്. പലതരം വൈറസുകളാൽ വൈറൽ പനി ഉണ്ടാകുന്നു. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറൽ പനിയുടെ മുഖ്യലക്ഷണങ്ങൾ.പനി ഒരു രോഗമല്ലെന്നും മറിച്ച് രോഗലക്ഷണം മാത്രമാണെന്നും ശരീരം സ്വയം സൃഷ്ടിക്കുന്ന ഒരു പ്രതിരോധ മാർഗം മാത്രമാണ് പനി. തുറസ്സായ അന്തരീക്ഷത്തിൽ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് പൂർണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്ന ഒന്നാണ് വെെറൽ പനി.

 

നനഞ്ഞ തുണികൊണ്ട് ദേഹം മുഴുവൻ ഇടക്കിടെ തുടച്ചെടുക്കുന്നതും നെറ്റി, വയറ് ഭാഗങ്ങളിൽ നനഞ്ഞ തുണി വെക്കുന്നതും പനി കുറക്കാൻ സഹായിക്കുന്നു.പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിർമ്മാർജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാർത്ഥങ്ങൾ ഒഴിവാക്കൽ, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങൾ, അമിത ഉപ്പ്, അമിത മസാലകൾ തുടങ്ങിയവ ഒഴിവാക്കൽ, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കൽ, ശുദ്ധജലം മാത്രം കുടിക്കൽ , ദിവസവും കുറഞ്ഞത് അരമണിക്കൂർ വ്യായാമം ചെയ്യൽ എന്നിവയെല്ലാം നമ്മളെ പൂർണ ആരോഗ്യവാൻ ആക്കുകയും ചെയ്യും കുടുത്ത അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *