1 മാസം കൊണ്ട് 10 കിലോ കുറയ്ക്കാം

സൗന്ദര്യത്തിനും ആരോഗ്യത്തിനും തടു കൂടാതിരിക്കുന്നതാണ് നല്ലത്. തടി കുറയ്ക്കുന്നതിനായി വിപണിയിൽ കിട്ടുന്ന കൃത്രിമ മാർഗങ്ങൾക്കു പുറകേ പോകേണ്ട. ചെറുനാരങ്ങയാണ് ഇതിനൊരു വഴി. പ്രത്യേക രീതിയിൽ തയ്യാറാക്കിയ ചെറുനാരങ്ങാവെള്ളം കൊണ്ട് 1 മാസം 10 കിലോ വരെ കുറയ്ക്കാം. ഇതിനു വേണ്ടത്.ഒരു ചെറുനാരങ്ങ, ഒരു ചെറുനാരങ്ങാക്കഷ്ണം, ഒരു കപ്പു വെള്ളം, 1 ടീസ്പൂൺ കുരുമുളകുപൊടി, 1 ടീസ്പൂൺ മുളകുപൊടി, 1 സ്പൂൺ തേൻ എന്നിവയാണ് ഇതിനു വേണ്ടത്. ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതിൽ വെള്ളം ചേർക്കണം. പിന്നീട് തേൻ ചേർത്തിളക്കുക.തേൻ ചേർത്ത ശേഷം ഇതിലേയ്ക്ക് കുരുമുളുകു, മുളകുപൊടികൾ ചേർത്തിളക്കുക. ഇതിലേയ്ക്ക് ഒരു കപ്പു ചൂടുവെള്ളം ചേർത്തിളക്കണം. ചെറുനാരങ്ങാക്കഷ്ണം ഇതിലേയ്ക്കിടുക. ഈ മിശ്രിതം തണുത്ത ശേഷം കുടിയ്ക്കാം.

 

 

രാവിലെ വെറുംവയറ്റിൽ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.ഇത് അടുപ്പിച്ച് അൽപദിവസം കുടിയ്ക്കുന്നത് ഒരു മാസത്തിൽ 10 കിലോ വരെ കുറയാൻ സഹായിക്കും. തടിയും വയറും കുറയാൻ മാത്രമല്ല, ശരീരത്തിൽ നിന്നുള്ള വിഷാംശം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഗുണകരമാണ.് തേൻ കൊഴുപ്പു കത്തിച്ചു കളയും, ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ കൊഴുപ്പും വിഷാംശവും നീക്കും. മുളകുപൊടികൾ ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *