മുഖത്തുണ്ടാകുന്ന അമിതമായ രോമവളർച്ച പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കേവലം സൗന്ദര്യ സംബന്ധമായ ഒരു പ്രശ്നം മാത്രമല്ല. പല സ്ത്രീകൾക്കും ഇത് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ കാരണമാകുന്നു. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ചില സ്ത്രീകളിൽ മാത്രം ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത് എന്ന് അറിയാമോ? അതുപോലെതന്നെ അവ പരിഹരിക്കാനായി വീട്ടിൽ തന്നെ കണ്ടെത്താവുന്ന ചില നുറുങ്ങു വിദ്യകളുണ്ട്. അതിനു മുമ്പ്, അനാവശ്യ രോമങ്ങൾ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് കൂടെ മനസ്സിലാക്കാം.
എല്ലാ സ്ത്രീകളുടേയും മുഖത്ത് രോമങ്ങളുണ്ട്. എന്നാലത് വളരെ കട്ടി കുറഞ്ഞതായിരിക്കും.
അതുകൊണ്ടുതന്നെ പലപ്പോഴുമത് ശ്രദ്ധിക്കപ്പെടുന്നില്ല. എങ്കിലും ചില സ്ത്രീകളിൽ പ്രത്യേകമായി കൂടുതൽ കട്ടിയുള്ള രോമങ്ങൾ ഉണ്ടാവുന്നു. ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. സ്ത്രീകളിലെ മുഖത്തെ അമിതമായ രോമ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്നാണ് അവരിൽ ഉണ്ടാകാൻ സാധ്യതയുള്ള ചെറിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ. ഹോർമോണുകളെ കൂടാതെ ജീനുകളും ജനിതക സംബന്ധമായ സാഹചര്യങ്ങൾ കൊണ്ടുമെല്ലാം ചില സ്ത്രീകളുടെ മുഖത്ത് കൂടുതൽ രോമ വളർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട് പോളിസിസ്റ്റിക് ഓവേറിയൻ ഡിസോർഡർ, കുഷിംഗ് സിൻഡ്രോം തുടങ്ങിയവ പോലുള്ള ചില രോഗാവസ്ഥകളും ഇതിന് കാരണമാകാറുണ്ട്. എന്നാൽ മുഖത്തെ രോമങ്ങൾ കളയാൻ വളരെ എളുപ്പം ഉള്ള ഒരു മാർഗം ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,