കേരളനാട്ടിലെ നാട്ടാനകൾക്കിടയിലെ ഉയരക്കേമൻ ചിറക്കൽ കാളിദാസൻ എന്ന ആന ആണ് , തൃശൂർ സ്വദേശി ചിറയ്‌ക്കൽ മധുവിന്റെ ഉടമസ്ഥതയിലുളള ഈ ഗജവീരൻ ജന്മം കൊണ്ട് കർണാടകക്കാരനും കർമ്മം കൊണ്ട് തനി കേരളീയനുമാണ്. കോതമംഗലം സ്വദേശി വിനോദ് ചേട്ടനാണ് കാളിദാസനെ വഴിനടത്തുന്നത്. 36 വർഷത്തോളമായി ആനപ്പണി ചെയ്യുന്നയാളാണ് വിനോദ് ചേട്ടൻ. രണ്ട് വർഷത്തോളമായി കാളിയ്‌ക്കൊപ്പമുണ്ട്. ഇതുവരെയുളള കാലയളവിൽ 24ഓളം ആനകളുടെ പാപ്പാനായിരുന്നു.ആനയുടെ ആരോഗ്യത്തിന് നടത്തം വളരെ ആവശ്യമാണ്. ദിവസവും ഏഴ് കിലോമീറ്റർ കാളിദാസനെ നടത്താറുണ്ട്. അടുത്തുളള ക്ഷേത്രത്തിലേക്കാണ് ഈ നടത്തം. ക്ഷേത്രത്തിൽ തൊഴുത് കാളിദാസന്റെ ഒരു ദിവസത്തെ ദിനചര്യ ആരംഭിക്കും. ശേഷം വിസ്‌തരിച്ചുളള കുളിയുമുണ്ട്.
ചിറയ്‌ക്കൽ മധുവിന്റെ പ്രിയപ്പെട്ട ആനയായ കാളിദാസനെ അദ്ദേഹം കണ്ടെത്തുന്നത് ആനയെ കേരളത്തിലേക്ക് കൊണ്ടുവന്ന മനിശേരി ഹരിയിൽ നിന്നാണ്. ഉയരക്കേമനായ കാളിദാസനെ ‘ജൂനിയർ തെച്ചിക്കോടൻ’ എന്നും വിളിച്ചിരുന്നു പണ്ട്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെ ഉയരക്കേമനായതാണ് ആ പേരിന് കാരണമായത്. എന്നാൽ അകാരമാസക്തൻ ആവാത്ത ഒരു ആന ആയിരുന്നു ചിറക്കൽ കാളിദാസൻ എന്നാൽ എത്ര നല്ല രീതിയിൽ നടക്കുന്ന ആനകളും ചില സമയങ്ങളിൽ അകാരമാസക്തൻ ആവുകയും ചെയ്യും എന്നാൽ അങ്ങിനെ ഉണ്ടായ ഒരു സംഭവം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക