കാണാൻ ആള് കുഞ്ഞനാണെങ്കിലും ഒരു അത്ഭുത സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. ഇന്ത്യൻ വീടുകളിലെ അടുക്കളകളിൽ ഇത് പാചകത്തിനായി ഉപയോഗിച്ചുവരുന്നു. ഭക്ഷണങ്ങളിൽ രുചി വർധനവിന് ഉപയോഗിക്കുന്ന ഗ്രാമ്പൂ നിരവധി ഔഷധ ഗുണങ്ങൾ കൂടി നിറഞ്ഞതാണ്. കരയാമ്പൂ എന്നും ഇത് അറിയപ്പെടുന്നു. ധാരാളം പോഷകങ്ങൾ അടങ്ങിയ ഈ സുഗന്ധവ്യഞ്ജനം ദന്ത, മോണ പ്രശ്‌നങ്ങൾ നീക്കാനും ഉപയോഗിക്കുന്നു. പഴങ്ങളിൽ കാണപ്പെടുന്ന വിറ്റാമിൻ സി, കെ, ഫൈബർ, മാംഗനീസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. കറികൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, കാർഷിക ഉൽപന്നങ്ങൾ എന്നിവയിൽ ഗ്രാമ്പൂ വ്യാപകമായി ഉപയോഗിക്കുന്നു.
ഇവ നമ്മുടെ പല്ലുകളെയും മോണകളെയും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. നിങ്ങൾ ഗ്രാമ്പൂ ഉണക്കി കേടായ പല്ലിന് സമീപം അല്ലെങ്കിൽ കേടായ മോണകൾക്ക് സമീപം വയ്ക്കുകയാണെങ്കിൽ, അത് പതുക്കെ മരുന്നായി പ്രവർത്തിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. എന്നാൽ ഇത് ദിവസവും ഉറങ്ങുന്നതിന് മുൻപ്പ് വെള്ളത്തിൽ ഇട്ടു കുടിക്കുകയാണെനിക്കിൽ നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ചെയുന്നത് , ശരിയായ രീതിയിൽ ദഹനം നടക്കുകയും ചെയ്യും വളരെ അതികം ഗുണം ചെയുന്ന ഒരു പദർത്ഥം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,