പനിക്കൂർക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്

നിരവധി രോഗങ്ങള്ക്കുള്ള മരുന്നാണ് പനിക്കൂര്ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഈ സർവ്വരോഗശമനി കൂട്ടികൾക്കു ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും പ്രധിവിധി ആയിരുന്നു പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്ക്ക. ദഹനശക്തിക്കും ഉപയോഗിച്ചിരുന്നു. ചില സ്ഥലങ്ങളിൽ കഞ്ഞികൂർക്ക എന്നും ഇത് അറിയപ്പെട്ടിരുന്നു.ഭൂമിയില് നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നാണ് ചെടി വളരുക.പെട്ടന്ന് വളരുന്നതും വളരെക്കാലം നീണ്ടുനിൽക്കുന്നതുമാണ് പനികൂർക്കയുടെ പ്രത്യേകത . ഏകദേശം 30-40 സെമീ ഉയരത്തിനപ്പുറത്തേക്ക് വളരാത്ത, കുറഞ്ഞ തോതില് പടര്ന്നു വളരുന്ന സ്വഭാവം കാണിക്കുന്ന വര്ഷം മുഴുവന് നിലനില്ക്കുന്ന ഔഷധിയാണിത്. വൃത്താകാരത്തിൽ കാണപ്പെടുന്ന ഇതിന്റെ ഇലകൾക്ക് 8 സെമീ നീളവും 5 സെന്റീ മീറ്ററില് കൂടുതല് വീതിയുമുണ്ടാകും. അനവധി ശാഖകളായി പൊട്ടിപ്പൊട്ടിയാണ് വളരുക. ശാഖകളുടെ അറ്റത്ത് പൂക്കള് കുലകളായി കാണപ്പെടുന്നു. തണ്ടും ഇലകളുമാണ് ഔഷധമായി ഉപയോഗിക്കുന്നത്

 

 

.കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും അറിവുള്ള ഒന്നാണ് പനിക്കൂർക്ക എന്ന് പറയുന്നത്. പണ്ട് എല്ലാ വീടുകളിലും ഇത് കാണുമായിരുന്നു. ഇപ്പോൾ ഇത് വീടുകളിൽ കുറവായി കാണുന്നുള്ളൂ. ഇലകൾക്കആണ് ഔഷധഗുണമുള്ളത്. പണ്ട് കുട്ടികളിൽ ഉണ്ടാകുന്ന ഏധൊരു അസുഖത്തിനും പനികൂർക്ക ഉപയോഗിച്ചിരുന്നു. പനിക്കും ജലദോഷത്തിനും നീർക്കട്ടിനും വയർ വേദനയ്ക്കും ഗ്രഹണി രോഗങ്ങൾക്കും മികച്ച പ്രതിവിധി ആയിരുന്നു പനികൂർക്ക എന്ന് പറയുന്നത്. പനികൂർക്കയുടെ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പണികൂർക്കയുടെ ഇലകൾ പിഴിഞ്ഞ് ചാർ കുഫിക്കുന്നതും ആരോഗ്യത്തിനും രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ശേഷിക്കും വളരെ നല്ലതായിരുന്നു.പനികൂർക്കയുടെ ഒരു ഇല എടുത്തതിനുശേഷം നീര് എടുത്ത് അല്പം രാസനാദി പൊടി ഇട്ടതിന് ശേഷം അത് ചൂടാക്കി നെറ്റിയിൽ പുരട്ടുന്നത് വഴി തല വേദനയ്ക്ക് ശമനം ലഭിക്കും. വൈകുന്നേരം 5 മണിക്ക് ശേഷം ഇപ്രകാരം ചെയ്യരുത്. പനി കൂർക്കയുടെ ഇലകളുടെ നീര് 2 മില്ലി സ്ഥിരമായി കുടിക്കുന്നത് വഴി എല്ലുകളിലെ ബലം വെക്കുന്നതിനുo ആരോഗ്യം നല്കുന്നതിനും കാരണമാകുന്നു. ഇപ്രാകരം നൽക്കുന്നദിനൽ സന്ധിവാതത്തിന് ഒരു പരിധി വരെ ശമനം ലഭിക്കും. പനിക്കൂർക്കയുടെ ദിനംപ്രതിയുള്ള ഉപയോഗം നിങ്ങളിൽ ആയുസ്സ് വർദ്ധിപ്പിക്കുകയും രോഗ പ്രതിരോധശേഷി നൽകുകയും ചെയ്യും എന്ന റിപോർട്ടുകൾ ഉണ്ട്

https://youtu.be/CME0YgB-Yhs

Leave a Reply

Your email address will not be published.