വളരെ ചെറിയ വെളുത്ത മുത്തുപോലുള്ള ചവ്വരിയുടെ മാന്ത്രികത ആഹാരം പാകം ചെയ്യുന്നവരൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ടാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഭക്ഷണത്തിൽ ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണിത്. പ്രത്യേകിച്ച് വ്രതത്തിനായുള്ള ആഹാരം പാകം ചെയ്യുമ്പോൾ ഒഴിച്ച് കൂടാനാവാത്ത ഒന്നാണിത്. വിവിധ വിഭവങ്ങൾക്ക് സ്വാദ് പകരാൻ ഇവ സഹായിക്കുന്നു. എല്ലാവരും ഒരു പോലെ ആസ്വദിക്കുന്നവയാണ് ചവ്വരി കൊണ്ടുള്ള വിഭവങ്ങൾ.സംസ്കരിച്ചെടുത്ത ഒരു സസ്യാഹാരമാണ് ചവ്വരി . അതു കൊണ്ടാണ് വ്രതകാലത്ത് ഇത് ഉപയോഗിക്കുന്നത്. സാഗോ എന്ന് പൊതുവിൽ അറിയപ്പെടുന്ന ചവ്വരി കപ്പ കിഴങ്ങിന്റെ അന്നജത്തിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്.
ചവ്വരിയിൽ കാർബോഹൈഡ്രേറ്റ് കൂടുതലും കൊഴുപ്പ് കുറവുമായിരിക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഇത് കഴിക്കാം .ഇന്ത്യയിൽ പാലിന് പുറമെ ചെറിയ കുട്ടികൾക്ക് ധാരാളമായി നൽകുന്ന ഭക്ഷണങ്ങളിൽ ഒന്നാണിത്. കൂടാതെ ഉത്സവ കാലങ്ങളിലെ പ്രധാന ആഹാരങ്ങളിലൊന്നുമാണിത്. നിറയെ അന്നജം അടങ്ങിയിട്ടുള്ളതിനാലും കൃത്രിമ മധുരവും രാസവസ്തുക്കളും അടങ്ങിയിട്ടില്ലാത്തതിനാലും ചവ്വരി വിവിധ ആഹാരങ്ങളിൽ ചേർക്കാറുണ്ട്. എളുപ്പം ദഹിക്കുകയും വേഗം ഊർജം നൽകുകയും ചെയ്യുന്നതിനാൽ രോഗികളുടെ ആഹാരമായി ഇത് ഉപയോഗിക്കാറുണ്ട്. ചവ്വരിക്ക് തണുപ്പിക്കുന്ന ഗുണമുള്ളതിനാൽ പിത്തം അധികമായിട്ടുള്ളവർക്ക് ചവ്വരി കഞ്ഞി നൽകാറുണ്ട്. എന്നാൽ ഇവിടെ പാലിൽ ഇട്ടു കുടിച്ചാൽ വളരെ അതികം നല്ലത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,