മഴക്കാലവും തണുപ്പുകാലവുമൊക്കെ ജലദോഷത്തിൻ്റെയും ചുമയുടേയുമൊക്കെ കാലം കൂടിയാണ്. പൊടി, അലർജി, തണുത്ത ആഹാരങ്ങൾ കഴിക്കുന്നത് തുടങ്ങിയതെല്ലാം കഫക്കെട്ടിനും നെഞ്ചിലെ തിരക്കിനുമൊക്കെ കാരണമായി മാറാറുണ്ട്. ഓരോ തവണയും അസുഖം ഉണ്ടാവുമ്പോൾ ആൻറിബയോട്ടിക് മരുന്നുകൾ കഴിച്ച് നിങ്ങളുടെ ശരീരത്തെ കേടു വരുത്തേണ്ടതില്ല. നിങ്ങളുടെ ജലദോഷവും കഫക്കെട്ടും മാറാൻ സഹായിക്കുന്ന പ്രകൃതിദത്ത ഡീകോംജെസ്റ്റന്റ് മരുന്നുകൾ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ജലദോഷവും കഫക്കെട്ടും ചുമയും ഒക്കെ ഉണ്ടാകുമ്പോൾ എളുപ്പത്തിൽ പരിഹാരം നൽകാൻ സഹായിക്കുന്ന മൂന്ന് വീട്ടുവൈദ്യങ്ങളെ നമുക്കിന്ന് പരിചയപ്പെടാം. ജലദോഷവും കഫക്കെട്ടും ഉടനടി ഇല്ലാതാക്കാൻ സഹായിക്കുന്ന ഈ മൂന്ന് വീട്ടുവൈദ്യങ്ങൾ ഉള്ളപ്പോൾ നമ്മളുടെ ഇടയിൽ ഉണ്ട് പ്രകൃതിദത്തം ആയ രീതിയിലും മറ്റും ഒരു പാത്രത്തിൽ കാൽ കപ്പ് നാരങ്ങ നീരെടുക്കാം.
ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേനും കാൽ കപ്പ് അസംസ്കൃത ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് അര ടീസ്പൂൺ ചുവന്ന മുളക്പൊ ടിച്ചത്, ഒരു ടീസ്പൂൺ ചുക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുകഒരു നുള്ള് കുരുമുളക് കൂടി ചേർത്ത് എല്ലാ ചേരുവകളും നന്നായി ചേരുന്നതുവരെ ഇളക്കി കൊണ്ടിരിക്കാം ഒരു ഗ്ലാസ് പാത്രത്തിലേക്ക് ഇത് പകർത്തി പിന്നീടുള്ള ഉപയോഗത്തിനായി ശീതീകരിച്ചു സൂക്ഷിക്കുക. മികച്ച ഫലങ്ങൾക്കായി ദിവസവും ഈ സിറപ്പിൽ നിന്ന് ഒരു സ്പൂൺ വീതം കഴിക്കുക. നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,